scorecardresearch

അധിർ രഞ്ജനെതിരെ യൂസഫ് പത്താനെ ഇറക്കി മമത; മഹുവ മൊയ്ത്ര വീണ്ടും മത്സരിക്കും

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ പുറത്താക്കപ്പെട്ട മുൻ പാർലമന്റംഗം മഹുവ മൊയ്ത്രയ്ക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ യൂസഫ് പത്താന്‍, കീർത്തി ആസാദ് എന്നിവർക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്.

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ പുറത്താക്കപ്പെട്ട മുൻ പാർലമന്റംഗം മഹുവ മൊയ്ത്രയ്ക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ യൂസഫ് പത്താന്‍, കീർത്തി ആസാദ് എന്നിവർക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്.

author-image
WebDesk
New Update
mahua moitra | yusuf pathaan

കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിക്കെതിരെ ബഹരാംപുർ സീറ്റിലാണ്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ യൂസഫ് പത്താനെ ഇറക്കുന്നത് (ഫയൽ ചിത്രം)

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ പൊതുയോഗത്തിലാണ് 42 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തുവിട്ടത്.

Advertisment

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ പുറത്താക്കപ്പെട്ട മുൻ പാർലമന്റംഗം മഹുവ മൊയ്ത്രയ്ക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ യൂസഫ് പത്താന്‍, കീർത്തി ആസാദ് എന്നിവർക്കും തൃണമൂൽ സീറ്റ് നൽകിയിട്ടുണ്ട്.

ബരാക്ക്പോറിൽ മന്ത്രി പാർത്ഥ ഭൌമിക്, മധുരാപൂരിൽ ബാപി ഹാൾഡർ എന്നിവർ മത്സരിക്കും. അഞ്ച് സിറ്റിങ് എംപിമാരെ തൃണമൂൽ ഇത്തവണ പിൻവലിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും ഇക്കുറി മത്സരിക്കില്ല.

আমি চিরকালের জন্য শ্রীমতী @MamataOfficial এর কৃতজ্ঞ, যিনি আমাকে TMC পরিবারে স্বাগত জানিয়েছেন এবং পার্লামেন্টে জনগণের কণ্ঠস্বর হওয়ার দায়িত্বে আমার প্রতি বিশ্বাস রেখেছেন।

জনগণের প্রতিনিধি হিসেবে, দরিদ্র ও বঞ্চিতদের উন্নতি সাধন আমাদের কর্তব্য, এবং আমি আশা করি সেটা অর্জন করতে… pic.twitter.com/8wEEN8BsR0

ggggggggggg

Advertisment

കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിക്കെതിരെ ബഹരാംപുർ സീറ്റിലാണ്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ യൂസഫ് പത്താനെ ഇറക്കുന്നത്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അധീര്‍ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ബഹരാംപുർ. 2019ൽ 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും അദ്ദേഹം ജയിച്ച് എം.പിയായത്.

ബർധമാൻ ദുർഗാപൂരിൽ നിന്നാകും മുൻ ക്രിക്കറ്ററായ കീർത്തി ആസാദ് ജനവിധി തേടുക. സന്ദേശ്‌ഖാലി സ്ഥിതി ചെയ്യുന്ന ബസിർഹട്ട് ലോക്‌സഭാ സീറ്റിൽ നിന്ന് സിറ്റിങ് എംപി നുസ്രത്ത് ജഹാനെ ഒഴിവാക്കി തൃണമൂൽ കോൺഗ്രസ് മുൻ എംപി ഹാജി നൂറുൽ ഇസ്ലാമിനെ മത്സരിപ്പിക്കും. ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും മഹുവ മൊയ്ത്രയെ കൃഷ്ണനഗർ സീറ്റിൽ നിന്ന് ടിഎംസി തുടർച്ചയായി രണ്ടാം തവണയും പുനർനാമകരണം ചെയ്തിരിക്കുകയാണ്. സീരിയൽ നടി രചന ബാനർജിയെ ഹൂഗ്ലിയിൽ നിന്ന് മത്സരിപ്പിക്കും.

2021ൽ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പത്താൻ വിരമിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ് ശൈലിക്കും പാർട്ട് ടൈം ഓഫ് സ്പിന്നർ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2007നും 2012നും ഇടയിൽ ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ടി20കളും കളിച്ചു. 2007ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011ൽ ഏകദിന ലോകകപ്പ് കൊണ്ടുവന്ന ടീമിലും അദ്ദേഹം ഭാഗമായിരുന്നു.

ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇന്ന് കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. 'ജന ഗർജൻ സഭ' എന്ന പേരിലാണ് മെഗാ ഇവന്റ് നടന്നത്. മമത ബാനർജിയും ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ 42 സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു.

Read More:

Mamata Banerjee mahua-moitra Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: