scorecardresearch

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്‌സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത

വടക്കുകിഴക്കൻ മേഖലയിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിൽ 22ലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

വടക്കുകിഴക്കൻ മേഖലയിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിൽ 22ലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

author-image
WebDesk
New Update
Assam Cm

ഫയൽ ചിത്രം

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25ൽ 22 സീറ്റുകളും എൻഡിഎ നേടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം ഒഴികെ, മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലും തങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹിമന്ത കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഭരണമുന്നണിക്ക് ലളിതമായ തെരഞ്ഞെടുപ്പുകൾ ആണെന്നും അത് യാതൊരു പ്രയാസവുമില്ലാതെ വിജയിക്കുമെന്നും എൻഡിഎയുടെ പ്രാദേശിക വിഭാഗമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ) കൺവീനർ കൂടിയായ ഹിമന്ത വ്യക്തമാക്കി. 

Advertisment

“ഇത്തവണ വികസനം മാത്രമാകും തിരഞ്ഞെടുപ്പിൽ ചർച്ചയാവുക . മേഖലയുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വലിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ 11 സീറ്റുകൾ നേടാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസമിലെ ജനങ്ങൾ കൂടുതൽ പിന്തുണ നൽകുകയാണെങ്കിൽ , സംസ്ഥാനത്ത് 12 സീറ്റുകൾ നേടാൻ എൻഡിഎയ്ക്ക് സാധിക്കും.  അതിൽ കൂടുതലാകില്ല. എന്നിരുന്നാലും, ഇത്തവണ എല്ലാ സീറ്റുകളിലും വിജയമാർജിൻ വളരെ വലുതായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അസമിലെ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ സംസ്ഥാനത്തെ 126 അസംബ്ലി സീറ്റുകളിൽ 105-ലും തദ്ദേശീയരെ പ്രതിനിധീകരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും ശർമ്മ അവകാശപ്പെട്ടു. അസമിൽ നിന്നുള്ള 11 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ബാക്കിയുള്ള മൂന്ന് സീറ്റുകൾ സഖ്യകക്ഷികളായ അസം ഗണ പരിഷത്തിനും (എജിപി), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിനും (യുപിപിഎൽ) വിട്ടുകൊടുത്തു.

Advertisment

ബിജെപിക്ക് നിലവിൽ ഒമ്പത് എംപിമാരാണ് സംസ്ഥാനത്ത് ഉള്ളത്, അതേസമയം സഖ്യകക്ഷികളായ എജിപിക്കും യുപിപിഎല്ലിനും പ്രാതിനിധ്യമില്ല. കോൺഗ്രസിന് മൂന്ന് സീറ്റും എഐയുഡിഎഫിന് ഒരു സീറ്റും മറ്റൊരു സ്വതന്ത്ര എംപിയും എന്നതാണ് അസമിലെ കക്ഷിനില.

Read More

Bjp Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: