/indian-express-malayalam/media/media_files/uploads/2023/08/rahul-gandhi-7.jpg)
ഫയൽ ചിത്രം
മോദിയിലുള്ള വിശ്വാസം വഞ്ചനയുടെ ഗ്യാരണ്ടിയാണെന്ന് നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. സമ്പന്നരെ തൃപ്തിപ്പെടുത്തക്കൊണ്ട് പ്രധാനമന്ത്രി റെയിൽവേയെ ആശ്രയിക്കുന്ന 80 ശതമാനം ജനങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സമ്പന്നരെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ റെയിൽവേയുടെ നയങ്ങൾ രൂപീകരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി തന്റെ എക്സിൽ കുറിച്ചു.
'ഹവായ് ചപ്പൽ' (സ്ലിപ്പറുകൾ) ധരിച്ചവരെ 'ഹവായ് ജഹാസ്' (വിമാനം) വഴി യാത്ര ചെയ്യണമെന്ന സ്വപ്നം കാണിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി അവരെ 'ഗരീബോൺ കി സവാരി'യിൽ നിന്ന് അകറ്റുകയാണെന്ന് എക്‌സിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് രാഹുൽ പറഞ്ഞു.
ഓരോ വർഷവും 10 ശതമാനം നിരക്ക് വർദ്ധന, ഡൈനാമിക് നിരക്കിന്റെ പേരിൽ കൊള്ള, ക്യാൻസലേഷൻ ചാർജുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് വർദ്ധനവ് എന്നിവയാണ് കേന്ദ്രം റെയിൽവേ മേഖലയിൽ നടത്തുന്നത്. 'എലൈറ്റ് ട്രെയിനിന്റെ' ചിത്രം കാണിച്ച് ആളുകളെ വശീകരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. അതിലേക്ക് പാവപ്പെട്ടവർക്ക് കാലു കുത്താൻ പോലും കഴിയില്ലെന്നും രാഹുൽ വിമർശിച്ചു.
പബ്ലിസിറ്റിക്കായി തിരഞ്ഞെടുത്ത ട്രെയിനിന് മുൻഗണന നൽകാനാണ് സാധാരണക്കാരുടെ ട്രെയിനുകൾ പിന്നോട്ടുവലിക്കുന്നത്. ദരിദ്രരും ഇടത്തരം യാത്രക്കാരും റെയിൽവേയുടെ മുൻഗണനയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവുകൾ തട്ടിയെടുത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,700 കോടി രൂപയാണ് സർക്കാർ പിരിച്ചെടുത്തതെന്നും രാഹുൽ ആരോപിച്ചു.
ട്രയിനുകളിലെ എസി കോച്ചുകളുടെ എണ്ണം കൂട്ടുന്നതിനായി ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയാണ്. തൊഴിലാളികളും കർഷകരും മാത്രമല്ല, വിദ്യാർത്ഥികളും സേവന വിഭാഗക്കാരും ഈ (ജനറൽ) കോച്ചുകളിൽ യാത്ര ചെയ്യുന്നു. എസി കോച്ചുകളുടെ ഉൽപ്പാദനം സാധാരണ കോച്ചുകളേക്കാൾ മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ കുറ്റപ്പെടുത്തി. റെയിൽവേ ബജറ്റ് വെവ്വേറെ അവതരിപ്പിക്കുന്ന പാരമ്പര്യം അവസാനിപ്പിച്ചത് തന്നെ ഈ ചൂഷണങ്ങൾ മറച്ചുവെക്കാനുള്ള ഗൂഢാലോചനയാണെന്നും രാഹുൽ പറഞ്ഞു.
Read More
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.