scorecardresearch

ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്

പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്

പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്

author-image
WebDesk
New Update
 congress | Rahul Gandhi

ശിവാജി പാർക്കിൽ നടക്കുന്ന സമാപന റാലി സമീപകാലത്തെ ഏറ്റവും വലിയ റാലിയായിരിക്കുമെന്ന് കോൺഗ്രസ്

മുംബൈ: മാർച്ച് 17 ന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന പൊതു റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കി മാറ്റാൻ കോൺഗ്രസ്. റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിന്റെ വേദിയിലേക്ക് ഇന്ത്യാ സഖ്യ നേതാക്കളെ എല്ലാവരേയും എത്തിക്കാനാണ് കോൺഗ്രസിന്റെ നീക്കം. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാർ എല്ലാവരും എത്തുന്ന സമ്മേളനത്തിലേക്ക് പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരേയും ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടി അദ്ധ്യക്ഷൻമാരേയും ക്ഷണിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 

Advertisment

പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ശിവാജി പാർക്കിൽ നടക്കുന്ന സമാപന റാലി സമീപകാലത്തെ ഏറ്റവും വലിയ റാലിയായിരിക്കുമെന്നും എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും ഇന്ത്യൻ മുന്നണിയിലെ പാർട്ടി മേധാവികൾക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. 

എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ഇന്ത്യാ മുന്നണിയിലെ എല്ലാ അംഗങ്ങളുടെയും അദ്ധ്യക്ഷൻമാരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

"ഇത് പ്രതിപക്ഷ ഐക്യം പ്രകടമാക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്ന  ഒരു മെഗാ റാലി ആയിരിക്കും," നേതാവ് പറഞ്ഞു. കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്പി) എന്നിവ ഉൾപ്പെടുന്ന ത്രികക്ഷി മഹാ വികാസ് അഘാഡി (എംവിഎ) യുടെ ശക്തിപ്രകടനമായിരിക്കും റാലിയെന്നും നേതാവ് വ്യക്തമാക്കി. 

Advertisment

യാത്രയുടെ ഏകോപനത്തിനും പൊതുറാലിക്കുമായി കോൺഗ്രസ് രണ്ട് കമ്മിറ്റികൾ രൂപീകരിച്ചു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ യാത്രയുടെ ഏകോപന സമിതി അധ്യക്ഷനാകും, നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ പൊതു റാലി കോർഡിനേഷൻ പാനലിനെ നയിക്കും. മാർച്ച് 12 ന് നന്ദുർബാർ ജില്ലയിലൂടെ മഹാരാഷ്ട്രയിൽ പ്രവേശിക്കുന്ന യാത്ര ധൂലെ, നാസിക്, പാൽഘർ, താനെ ജില്ലകളിലൂടെ മുംബൈയിലേക്ക് എത്തും.

Read More:

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: