/indian-express-malayalam/media/media_files/3rmywBojCYXoKl3vPDH4.jpg)
എക്സ്പ്രസ് ഫൊട്ടോ
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ ഷോക്കേറ്റ് 17 കുട്ടികൾക്ക് പരിക്ക്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കാണ് വൈദ്യുതാഘാതമേറ്റത്. അപകട വിവരമറിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയും കളക്ടർ രവീന്ദ്ര ഗോസ്വാമിയും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
17 കുട്ടികൾക്കൊപ്പം ഒരു സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. രാവിലെ 11 മണിയോടെ കാലി ബസ്തി മേഖലയിലാണ് അപകടം സംഭവിച്ചത്. 
സംഭവം നടന്ന കുഞ്ഞാരി പോലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ അരവിന്ദ് ഭരധ്വാജ് നൽകിയ വിവരമനുസരിച്ച്, ഒരു സംഘം കുട്ടികൾ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു, ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊരു ക്ഷേത്രത്തിലേക്ക് കലശവും (പാത്രം) വഹിച്ചുകൊണ്ട് നടക്കുകയായിരുന്നു ഇവർ. 
“ആഘോഷങ്ങളുടെ ഭാഗമായി കോളനിയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇരുമ്പ് ദണ്ഡിൽ ഉയർത്തിയ പതാകയാണ് കുട്ടികൾ വഹിച്ചിരുന്നത്. വടി ഹൈ ടെൻഷൻ കമ്പിയുമായി സ്പർശിക്കുകയും ഒരു സ്ത്രീയോടൊപ്പം കുട്ടികൾക്കും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളിൽ ഒരാൾക്ക് 70% പൊള്ളലേറ്റിട്ടുണ്ട്, ഈ കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയിലെ എംബിഎസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടികൾ 9 നും 16 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയും കളക്ടർ രവീന്ദ്ര ഗോസ്വാമിയും ആശുപത്രിയിലെത്തി. രാജസ്ഥാൻ ഊർജ മന്ത്രി ഹീരാലാൽ നഗറും പരിക്കേറ്റവരെ സന്ദർശിച്ചു.
നടന്നത് ദുഃഖകരമായ സംഭവമാണ്. അന്വേഷണം നടത്തുകയും എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുകും ചെയ്യും. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫറൽ ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും പരിക്കേറ്റവരെ സന്ദർശിച്ച ശേഷം സ്പീക്കർ ഓം ബിർള പറഞ്ഞു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us