/indian-express-malayalam/media/media_files/2025/09/02/suicide-2025-09-02-22-06-34.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ ജീവനൊടുക്കിയ യുവ ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടിയ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനായ (എസ്‌ഐ) പ്രധാന പ്രതിയായ ഗോപാൽ ബദാനെയും കൂട്ടുപ്രതിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ പ്രശാന്ത് ബങ്കാറിനെയുമാണ് അറസ്റ്റ് ചെയ്തത്.
Also Read:എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു
ശനിയാഴ്ച പുലർച്ചെയാണ് പ്രശാന്ത് ബങ്കാറിനെ ഫാൽട്ടൺ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിന് തൊട്ടുപിന്നാലെ ശനിയാഴ്ച രാവിലെ ഗോപാൽ ബദാൻ ഫാൽട്ടൺ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി സത്താറ എസ്പി തുഷാർ ദോഷി പറഞ്ഞു.
ഇരയെ മാനസികമായി പീഡിപ്പിച്ചുവെന്ന കേസിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയ പ്രശാന്ത് ബങ്കാറിനെ സത്താറ ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്ക് ശേഷം നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Also Read:ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത യുവതി ഡോക്ടർ. സത്താറ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന യുവതി ഡോക്ടറെ വ്യാഴാഴ്ച രാത്രി ഫാൽട്ടൺ നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read:ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു
തന്റെ കൈപ്പത്തിയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ, പൊലീസ് സബ് ഇൻസ്‌പെക്ടർ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും, ഡോക്ടർ താമസിച്ചിരുന്ന വീട് ഉടമസ്ഥന്റെ മകനും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ ആരോപിച്ചു. ഇതേ തുടർന്ന് സത്താറ ജില്ലയിലെ ഫൽട്ടാനിൽ ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തു.
ശ്രദ്ധിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.
Read More:കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്; പലർക്കും നീരസമെന്ന് വൃത്തങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us