/indian-express-malayalam/media/media_files/2025/10/04/vijay-2025-10-04-11-18-39.jpg)
ഫയൽ ഫൊട്ടോ
ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ, ഇരകളുടെ കുടുംബങ്ങളെ തിങ്കളാഴ്ച നേരിൽ കാണാൻ വിജയ്. 41 കുടുംബങ്ങളെയും ഞായറാഴ്ച ഉച്ചയോടെ ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് എത്തിക്കാനാണ് നീക്കമെന്ന് ഉന്നത ടിവികെ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വിജയ് കരൂരിലെത്തുന്നതിനു പകരം കുടുംബങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ചതിൽ, മരണപ്പെട്ട ഒരു വിഭാഗം ആളുകളുടെ കുടുംബങ്ങൾക്ക് നീരസമുണ്ടെന്നാണ് വിവരം. വിജയ്‌യെ കാണാമെന്ന് 20 കുടുംബങ്ങൾ സമ്മതിച്ചിട്ടുണ്ടെന്ന് മുതിർന്ന ടിവികെ പ്രവർത്തകൻ അറിയിച്ചു. എന്നാൽ, 21 കുടുംബങ്ങൾ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു
ഇരകളുടെ വീട്ടിൽ നേരിട്ടെത്തുന്നതിനു പകരം ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുന്നതിലെ യുക്തി പലരും ചോദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കെ, തിങ്കളാഴ്ച സൂപ്പർസ്റ്റാർ എന്തിനാണ് തങ്ങളെ ചെന്നൈയിലേക്ക് വിളിക്കുന്നതെന്ന് ഒരു കുടുംബം ചോദിച്ചുവെന്നും ടിവികെ നേതാവ് പറഞ്ഞു. വിജയ്‌യുടെ തീരുമാനത്തോട് ടിവികെയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.
സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. ആദ്യ ദിവസം 38 പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു.
Also Read: കർണൂൽ ബസ് ദുരന്തം: മൊഴികൾ മാറ്റി ബസിലെ രണ്ടാമത്തെ ഡ്രൈവർ, വീണ്ടും ചോദ്യം ചെയ്തേക്കും
സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കരൂര്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി വിജയ് രംഗത്തെത്തിയിരുന്നു. പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, ദുരിതബാധിതരായ 41 കുടുംബങ്ങളിൽ 39 കുടുംബങ്ങൾക്ക് ടിവികെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് മറ്റു രണ്ടു കുടുംബങ്ങൾക്കു കൂടി സഹായം നൽകുമെന്ന് ടിവികെ അറിയിച്ചിരുന്നു.
Read More: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us