/indian-express-malayalam/media/media_files/2025/10/24/kurnool-bus-fire-tragedy-2025-10-24-17-57-20.jpg)
Express Photo
Kurnool Bus Fire Tragedy: വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് ശേഷം തീപിടിച്ച ബസിൽ കുടുങ്ങിയ പത്തൊൻപതോളം പേരാണ് വെന്ത് മരിച്ചത്. കർണൂലിലെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ വെച്ചുണ്ടായ അപകടം എത്രമാത്രം ദാരുണമായിരുന്നു എന്നും എങ്ങനെയാണ് ബസിൽ നിന്ന് പുറത്ത് കടന്നത് എന്നും പറയുകയാണ് രക്ഷപെട്ട യാത്രക്കാർ ഇന്ത്യൻ എക്സ്പ്രസിനോട്.
അപകടത്തിൽപ്പെട്ട ബസിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട എ. സുബ്രഹ്മണ്യന്റെ വാക്കുകൾ ഇങ്ങനെ, "അടുത്തിരുന്ന യാത്രക്കാരൻ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചേഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു ബസിൽ പുക നിറയുന്നു എന്ന്. ഭയന്ന് ഞാൻ ബസിന്റെ മുൻപിലത്തെ ഡോറിനടുത്തേക്ക് ഓടി. പക്ഷേ അത് അടഞ്ഞു കിടക്കുകയായിരുന്നു."
ഹൈദരാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് ആ ബസിൽ യാത്ര ചെയ്ത 26 വയസുകാരനായ സോഫ്റ്റ് വെയർ എഞ്ചിനിയർ ഭയം നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, "എനിക്ക് ഒന്നും കാണാൻ സാധിക്കുന്നുണ്ടായില്ല. ആരോ ബസിന്റെ പിന്നിലെ എമർജൻസി എക്സിറ്റ് തകർത്ത് തുറന്നു. അത് തുറന്ന് കിടക്കുന്നത് കണ്ട് ഞാൻ അതുവഴി ചാടി. ഞങ്ങൾ എല്ലാവരും ഭയന്ന് വിറച്ചിരുന്നു."
Also Read: Kurnool Bus Fire: ആന്ധ്രാ ബസ് അപകടം; മരണസംഖ്യ ഉയരുന്നു, 20 പേർക്ക് ദാരുണാന്ത്യം
ബസിൽ നിന്ന് രക്ഷപെട്ട പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞ വാക്കുകളിൽ നിന്ന് വ്യക്തമാണ് ആ അപകടത്തിന്റെ തീവ്രത ഏത്രമാത്രം ആണെന്ന്. അവരുടെ വാക്കുകൾ ഇങ്ങനെ, "ബസിൽ നിറയെ ചില്ല് പൊട്ടിക്കിടക്കുകയായിരുന്നു. സീറ്റുകളും തകർന്നു. കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാമായിരുന്നു. റിയർ വിൻഡോയിലൂടെ ഞാൻ പുറത്തേക്ക് ചാടി. അപ്പോഴേക്കും ബസിൽ പൂർണമായും തീ പടർന്നിരുന്നു."
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/kurnool-bus-fire-tragedy-2025-10-24-18-11-23.jpg)
ഒഡീഷ പെർമിറ്റ് ബസ്
അപകടത്തിൽപ്പെട്ട ബസിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളെല്ലാം കൃത്യമായിരുന്നു എന്ന് ആന്ധ്രപ്രദേശ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ബസിന് പെർമിറ്റ് അനുവദിച്ചത്. ഒഡീഷയിലെ റായഗഡ സ്വദേശിയായ വെമുരി വിനോദ് കുമാർ എന്ന വ്യക്തിയാണ് ബസിന്റെ ഉടമ. 2018ൽ ആണ് ഈ ബസ് ഇദ്ദേഹം വാങ്ങിയത്. 2030 വരെയാണ് ബസിന് പെർമിറ്റ് അനുവദിച്ചിരിക്കുന്നത് എന്നും ബസിന്റെ രേഖകൾ പരിശോധിച്ച അന്ധ്രാപ്രദേശ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: Kurnool Bus Fire: ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
ഒഡീഷ സ്വദേശി ഈ ബസ് 2018ൽ വാങ്ങുന്ന സമയം ദാമൻ ആൻഡ് ദിയുവിൽ ആയിരുന്നു ബസ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 ഏപ്രിൽ 29ന് ആണ് ഇതിന്റെ രജിസ്ട്രേഷൻ ഒഡീഷയിലേക്ക് മാറ്റിയത്. ദാമൻ ആൻഡ് ദിയു ബസിന് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി 2027 മാർച്ച് വരെയാണ്. 2026 ഏപ്രിൽ വരെയാണ് ബസിന്റെ ഇൻഷുറൻസ് കാലാവധി.
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/kurnool-bus-fire-accident-2025-10-24-18-13-43.jpg)
തീപിടിച്ചത് എങ്ങനെ?
ഹൈദരാബാദിലെ പതെൻചേരുവിൽ നിന്ന് രാത്രി 8.30ന് ആണ് ബസ് പുറപ്പെട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റി. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരായിരുന്നു. ദീപാവലി ആഘോഷിക്കുന്നതിനായി ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്ക് എത്തിയതായിരുന്നു ഇവർ.
Also Read: Kurnool Bus Fire: ഹൈദരാബാദ് ബസ് അപകടം; ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
ബൈക്കുമായി ഇടിച്ചതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "ബസിൽ ഇടിച്ചതിന് പിന്നാലെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ബസിന്റെ അടിയിലേക്ക് ബൈക്ക് പോയി. ബൈക്കിന്റെ ഇന്ധന ടാങ്കിന് തീ പിടിക്കുകയും ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടർന്ന് എത്തുകയുമായിരുന്നു," ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: Kurnool Bus Fire: ആന്ധ്രാപ്രദേശ് ബസ് അപകടം; കൺട്രോൾ റൂമുകൾ തുറന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us