scorecardresearch

Kurnool Bus Fire: ഹൈദരാബാദ് ബസ് അപകടം; ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

Hyderabad-Bengaluru Highway Bus Fire Tragedy: ആകെ 40 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 19 പേർ ബസ് യാത്രക്കാരാണ്. ഒരാൾ അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചയാളാണെന്നാണ് പ്രാഥമിക നിഗമനം

Hyderabad-Bengaluru Highway Bus Fire Tragedy: ആകെ 40 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 19 പേർ ബസ് യാത്രക്കാരാണ്. ഒരാൾ അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചയാളാണെന്നാണ് പ്രാഥമിക നിഗമനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kurnool Bus Accident

Hyderabad-Bengaluru Bus Fire Accident (Express Photo)

 Kurnool Bus Fire tragedy: ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കർണൂലിലുണ്ടായ ബസ് അപകടത്തിന് കാരണം ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബെംഗളൂരു- ഹൈദരാബാദ് ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും 3.10-നുമിടയിൽ കർണൂലിലാണ് അപടകം ഉണ്ടായത്. സ്വകാര്യ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇതുവരെ 20 മരണം സ്ഥിരീകരിച്ചു. 

Advertisment

Also Read:ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ചു; 12 പേർക്ക് ദാരുണാന്ത്യം, ഒൻപത് പേരെ കാൺമാനില്ല

ആകെ 40 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 19 പേർ ബസ് യാത്രക്കാരാണ്. ഒരാൾ അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചയാളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ പലരെയും ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 

ആദ്യം ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ തീ വേഗത്തിൽ പടരുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. ഉഗ്രശബ്ദത്തോടെ ബസിൽ പൊട്ടിത്തെറി ഉണ്ടായെന്നും രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. 

Advertisment

kurnol busfire

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഗാധമായ അനുശോചനം രേഖപ്പെടുത്തി. കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്നവരോടും അവരുടെ കുടുംബങ്ങളോടും എന്റെ ചിന്തകൾ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയുടെ സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായധനം അനുവദിച്ചത്. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് 50,000 രൂപയും അനുവദിച്ചു. 

Also Read:അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരുക്കേറ്റവർക്കും ഇരകൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

ദാരുണമായ അപകടത്തിൽ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഃഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ട പ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

Read More:അസമിൽ റെയിൽവേ ട്രാക്കിലെ സ്‌ഫോടനം; അട്ടിമറി സംശയത്തിൽ പോലീസ്

Hyderabad Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: