/indian-express-malayalam/media/media_files/2025/10/23/asasam-blast-2025-10-23-22-18-55.jpg)
അസമിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനം
ദിസ്പൂർ: അസമിൽ റെയിൽവേ ട്രാക്കിലെ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ അട്ടിമറി നീക്കമെന്ന് സംശയത്തിൽ പോലീസ്. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടകൾക്ക് പങ്കുണ്ടോയെന്ന് കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൊക്രജാർ, സലാകതി സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
Also Read:ഒരു രാജ്യം, കുറച്ച് കുടുംബങ്ങൾ; ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന പിന്തുടർച്ചാരാഷ്ട്രീയം
കൊക്രഝർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററിനപ്പുറത്താണ് സ്ഫോടനം നടന്നത്. പൊട്ടിയത് ഐഇഡി എന്നാണ് സംശയം. ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം
സംഭവത്തിൽ റെയിൽവേയും പോലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസം ഡിജിപി ഹർമീത് സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read:അഗ്നിവീറുകളുടെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം
ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമായിരുന്നെന്നും റെയിൽവേ ട്രാക്കിന്റെ 8-10 അടിയോളം ഭാഗം തകർന്നുവെന്നും ഐജിപി ബിടിഎഡി വിവേക് രാജ് സിംഗ് പരിശോധനകൾക്ക് ശേഷം പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Read More: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; മിക്ക പ്രദേശങ്ങളും റെഡ് സോണിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us