scorecardresearch

ഒരു രാജ്യം, കുറച്ച് കുടുംബങ്ങൾ; ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന പിന്തുടർച്ചാരാഷ്ട്രീയം

ഓരോ സംസ്ഥാനങ്ങളിലും എംഎൽഎമാർ മുതൽ മന്ത്രിമാരുടെ വരെ മക്കൾ അവരുടെ പിന്തുടർച്ചക്കാരെ പോലെ രാഷ്ട്രീയ പാർട്ടികളിൽ ചേരുകയും നിയമസഭയിലും സർക്കാരിലും ഉന്നത സ്ഥാനത്ത് എത്തിചേരുകയും ചെയ്യുന്നു

ഓരോ സംസ്ഥാനങ്ങളിലും എംഎൽഎമാർ മുതൽ മന്ത്രിമാരുടെ വരെ മക്കൾ അവരുടെ പിന്തുടർച്ചക്കാരെ പോലെ രാഷ്ട്രീയ പാർട്ടികളിൽ ചേരുകയും നിയമസഭയിലും സർക്കാരിലും ഉന്നത സ്ഥാനത്ത് എത്തിചേരുകയും ചെയ്യുന്നു

author-image
WebDesk
New Update
exp ivg

ഒരു രാജ്യം, കുറച്ച് കുടുംബങ്ങൾ

കുടുംബരാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയതായി കണ്ടുവരുന്ന ഒരു പ്രവണതയല്ല. രാജ്യം സ്വാതന്ത്ര്യത്തിലേക്ക്് കടന്നതുമുതൽ ഈ പ്രവണത ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഓരോ വർഷം കഴിയുംതോറും പൂർവ്വാധികം ശക്തമായി കുടുംബവാഴ്ച രാഷ്ട്രീയത്തിൽ വർധിക്കുന്നതായാണ് കാണുന്നത്. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബീഹാറിലെ ചിത്രം തന്നെയെടുത്താൽ പ്രധാന പ്രതിപക്ഷ നേതാവ് ഒരു മുൻ മുഖ്യമന്ത്രിയുടെ മകനാണ്. ഭരണകക്ഷിയിലെ ഉയർന്നുവരുന്ന താരം ഒരു മുൻ കേന്ദ്രമന്ത്രിയുടെ മകനാണ്. നിലവിലെ ഉപമുഖ്യമന്ത്രി ഒരു മുൻ മന്ത്രിയുടെ മകനാണ്. രാജ്യമെമ്പാടും ഈ അവസ്ഥ തുടരുന്നു.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

ഓരോ സംസ്ഥാനങ്ങളിലും എംഎൽഎമാർ മുതൽ മന്ത്രിമാരുടെ വരെ മക്കൾ അവരുടെ പിന്തുടർച്ചക്കാരെ പോലെ രാഷ്ട്രീയ പാർട്ടികളിൽ ചേരുകയും നിയമസഭയിലും സർക്കാരിലും ഉന്നത സ്ഥാനത്ത് എത്തിചേരുകയും ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ പിന്തുടർച്ചാരാഷ്ട്രീയത്തിന്റെ തോത് വർധിച്ചുവരുന്നതായി കണ്ടെത്തി. 

ദേശീയ പാർട്ടികളിലെ കുടുംബരാഷ്ട്രീയം

കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരത്തിലിരിക്കുന്ന ബിജെപിയിൽ നിലവിലുള്ള എംഎൽഎമാരിൽ 18.62-ശതമാനം പേരും കുടുംബരാഷ്ട്രീയത്തിൽ നിന്നുള്ളവരാണ്. നിലവിൽ രാജ്യത്താകാമാനം ബിജെപിയ്ക്ക് 2078 എംഎൽഎമാരുണ്ട്. 

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും

കോൺഗ്രസിലും ഇതുതന്നെയാണ് അവസ്ഥ. നിലവിൽ ലോക്‌സഭയിൽ 99എംപിമാരാണ് കോൺഗ്രസിനുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് പാർട്ടി ഭരണത്തിലുള്ളത്. 857 എംഎൽഎമാരാണ് പാർട്ടിയ്ക്കുള്ളത്. എന്നാൽ ഇവരിൽ 33.25 ശതമാനം ആളുകളും കുടുംബരാഷ്ട്രീയത്തിൽ നിന്നുള്ളവരാണ്. ബിജെപിയെക്കാൾ നിയമസഭകളിൽ കോൺഗ്രസ് പാർട്ടിയുടെ കുടുംബ രാഷ്ട്രീയ അവകാശികളുടെ പങ്ക് ഇരട്ടിയാണ്.

പ്രാദേശിക പാർട്ടികളിൽ സർവം കുടുംബമയം

ദേശീയപാർട്ടികളേക്കാൾ പ്രാദേശിക പാർട്ടികളിലാണ് കുടുംബരാഷ്ട്രീയത്തിന്റെ സ്വാധീനം കൂടുതലായി കാണുന്നത്. എൻഡിഎയിലെ പ്രധാന പാർട്ടിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ 163 എംഎൽഎമാരിൽ 51 പേരും പിന്തുടർച്ചാരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ജെഡിയുവിൽ 81 പേരിൽ 28പേരും കുടുംബപരമായ സ്വാധീനങ്ങളാൽ രാഷ്ട്രീയ പ്രവേശനം നേടിയതാണ്. 

Also Read:ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനെന്ന് വിമർശനം

ഇന്ത്യാസഖ്യത്തിലും സമാനസ്ഥിതിയാണ് നിലനിൽക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി (എസ്പി)യിലെ 158 എംഎൽഎമാരിൽ 55 പേർ (34.81%) രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) 268 പേരിൽ 33 പേർ (12.31%) രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡിഎംകെയിൽ 172 പേരിൽ 30 പേർ (17.44%) രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

LEG

സെപ്റ്റംബർ 20 വരെ ഔദ്യോഗിക വെബ്സൈറ്റുകളിൽ അപ്ഡേറ്റ് ചെയ്ത ഡാറ്റ, തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളുടെയും തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടുകളുടെയും വിശകലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ എക്‌സ്പ്രസ് അന്വേഷണം.

ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ

നിലവിൽ മൊത്തത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥയുടെ വലിയൊരു പങ്ക് കൈവശം വച്ചിരിക്കുന്ന ബിജെപി, സംസ്ഥാന നിയമസഭകളിലോ പാർലമെന്റിലോ ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്.തമിഴ്നാട് മുതൽ കശ്മീർ വരെയും, മഹാരാഷ്ട്ര മുതൽ ഒഡീഷ വരെയും, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെയും, 149 കുടുംബങ്ങൾക്ക് നിലവിൽ നിയമസഭകളിലോ പാർലമെന്റിന്റെ ഇരുസഭകളിലോ ഒന്നിലധികം അംഗങ്ങളുണ്ട്. ഇതിൽ ആകെ 337 നിയമസഭാംഗങ്ങളും ഉൾപ്പെടുന്നു.ഈ സംഖ്യ അരുണാചൽ പ്രദേശ്, ഡൽഹി, ഹിമാചൽ പ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിലെ ആകെ നിയമസഭാ അംഗങ്ങളുടെ എണ്ണത്തിന് ഏകദേശം തുല്യമാണ്.

പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബങ്ങളും അവകാശികളും

  • പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അദ്ദേഹത്തിന്റെ എംഎൽഎ മകൻ പങ്കജ് സിംഗും (ബിജെപി).
  • കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും മകൻ പ്രിയങ്ക് ഖാർഗെയും (കർണാടക മന്ത്രി).
  • മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മകൻ ശ്രീകാന്ത് ഷിൻഡെയും (എംപി).
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മകൻ യതീന്ദ്രയും (എംഎൽസി).

പ്രശസ്ത രാഷ്ട്രീയ കുടുംബ പാരമ്പര്യ ഗ്രൂപ്പുകൾ:

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി (കോൺഗ്രസ്), സിന്ധ്യാസ് (ബിജെപി), നായിഡു (ടിഡിപി), അന്തരിച്ച മുലായം സിംഗ് യാദവ് കുടുംബം (എസ്പി), ലാലു പ്രസാദ് (ആർജെഡി), ശരദ് പവാർ (എൻസിപി വിഭാഗങ്ങൾ), എച്ച്.ഡി. ദേവഗൗഡ (ജെഡിഎസ്), വൈ.എസ്. ജഗൻ മോഹൻ (വൈഎസ്ആർസിപി), കെ ചന്ദ്രശേഖർ റാവു (പിആർഎസ്), പി.എസ്. യെദ്യൂരപ്പ (ബിജെപി), എം.കെ. സ്റ്റാലിൻ (ഡിഎംകെ) ആണ് പട്ടികയിൽ മുന്നിൽ.

Read More:അഗ്നിവീറുകളുടെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം

Politics Family

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: