scorecardresearch

ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും

മഹാസഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ജെഎംഎം സ്വതന്ത്രമായി മത്സരിക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്

മഹാസഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ജെഎംഎം സ്വതന്ത്രമായി മത്സരിക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്

author-image
WebDesk
New Update
hemanth soren

ഹേമന്ത് സോറൻ

പട്ന: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ശനിയാഴ്ച അറിയിച്ചു.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകൾ കോൺഗ്രസിന്

മഹാസഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ജെഎംഎം സ്വതന്ത്രമായി മത്സരിക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഇത് ബീഹാറിലെ പ്രതിപക്ഷ സഖ്യത്തിന് വലിയ വെല്ലുവിളിയായേക്കാം.

243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6, നവംബർ 11 തീയതികളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14-നാണ്. ചക്കായ്, ധംധ, കട്ടോറിയ (പട്ടികവർഗ്ഗം), മണിഹാരി (പട്ടികവർഗ്ഗം), ജാമുയി, പിർപൈന്തി എന്നീ ആറ് നിയമസഭാ സീറ്റുകളിലാണ് പാർട്ടി സ്ഥാനാർഥികളെ നിർത്തുകയെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും

ഈ സീറ്റുകളിലെല്ലാം നവംബർ 11-ന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ദേശീയ തലത്തിൽ അഖിലേന്ത്യാ സഖ്യത്തിൻറെ ഭാഗമായിരുന്നിട്ടും ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിൽ ജെഎംഎമ്മിന് സീറ്റ് പങ്കാളിത്തം ലഭിക്കാത്തതിനെ തുടർന്നാണ് ഈ നിർണായക തീരുമാനം.ജെഎംഎമ്മിൻറെ ഈ നീക്കം ബീഹാറിലെ തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ പോരാട്ടങ്ങൾക്ക് വഴി തുറക്കും. ഗോത്രവർഗ്ഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്വാധീനമുറപ്പിക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.

Also Read:ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

അതേസമയം, ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ നേർക്കുനേർ മത്സരിക്കുന്നതടക്കം പ്രതിസന്ധി തുടരുകയാണ്. ഒരേ മണ്ഡലങ്ങളിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും സിപിഐയും നാമനിർദ്ദേശ പത്രിക നൽകി. യാതൊരു വിട്ടുവീഴ്ചയ്ക്കും കക്ഷികൾ തയാറാകാത്ത സാഹചര്യത്തിൽ അനുരഞ്ജന ശ്രമങ്ങളും പാളുകയാണ്. ആരും പത്രിക പിൻവലിക്കാൻ തയാറാകില്ലെന്നാണ് സൂചന.

Read More:ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: