scorecardresearch

ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും

ദേശീയ ജനാധിപത്യ സഖ്യത്തിലെ സീറ്റ് പങ്കിടൽ ധാരണ പ്രകാരം 101 സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിയുവിൻറെ നീക്കം. 101 സീറ്റിൽ മത്സരിക്കാൻ ബിജെപിയിലും ധാരണയായിരുന്നു

ദേശീയ ജനാധിപത്യ സഖ്യത്തിലെ സീറ്റ് പങ്കിടൽ ധാരണ പ്രകാരം 101 സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിയുവിൻറെ നീക്കം. 101 സീറ്റിൽ മത്സരിക്കാൻ ബിജെപിയിലും ധാരണയായിരുന്നു

author-image
WebDesk
New Update
Nithish Kumar

നിധീഷ് കുമാർ

Bihar Assembly Election Updates: പട്ന: ബിഹാർ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനവുമായി ഭരണകക്ഷിയായ ജെഡിയുവും ബിജെപിയും. ദേശീയ ജനാധിപത്യ സഖ്യത്തിലെ സീറ്റ് പങ്കിടൽ ധാരണ പ്രകാരം 101 സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിയുവിൻറെ നീക്കം. ഇതിൽ 57 പേരടങ്ങിയ സ്ഥാനാർത്ഥി പട്ടിക ജനതാദൾ യു പുറത്ത് വിട്ടു.മന്ത്രി മഹേശ്വർ ഹസാരി കല്യാൺപൂരിൽ നിന്ന് ജനവിധി തേടും. ആനന്ദ് സിങ് മൊക്കാമയിൽ നിന്നും കൗശൽ കിഷോർ രാജ്ഗിറിൽ നിന്നും മത്സരിക്കും. രത്‌നേഷ് സദ സൊൻബാർസയിൽ നിന്നും അജയ് കുശ്വാഹ മീനാപ്പൂരിൽ നിന്നും മത്സരിക്കും.

Advertisment

Also Read:ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

രമേഷ് ഋഷിദേവ്(സിംഗേശ്വർ), കവിത സാഹ(മധേപുര), ഗുഞ്‌ജേശ്വർ സാഹ്(മഹേഷ്പൂർ), അതിരേക് കുമാർ (കുശ്വേശ്വർസ്ഥാൻ), വിനയ് കുമാർ ചൗധരി(ബേണിപൂർ), ഈശ്വർ മണ്ഡൽ(ദർഭംഗം റൂറൽ) , മദൻ സാഹ്നി(ബഹദുർപൂർ), കോമൾ സിങ്(ഗായ്ഘട്ട്), ആദിത്യകുമാർ(സക്ര), അജിത്കുമാർ(കാന്തി), അമരേന്ദ്രകുമാർ പാണ്ഡെ(കുചയ്കോട്ട്), സുനിൽകുമാർ(ഭോരെ), രാംസേവക് സിങ്(ഹത്വ), മൻജീത് സിങ്(ബറൗളി), ഭീഷ്മ കുശ്വാഹ(ജിറാദേയ്), വികാസ് കുമാർ സിങ് എന്നറിയപ്പെടുന്ന ജിഷ്ണു സിങ്(രഘുനാഥ്പൂർ) എന്നിവരും പട്ടികയിലുണ്ട്.

ബർഹാരിയയിൽ നിന്ന് ഇന്ദ്രദേവ് പട്ടേൽ, മഹാരാജ് ഗഞ്ചിൽ നിന്ന് ഹേമനാരായണൻ സാഹ്, എക്മയിൽ നിന്ന് ധുമാൽ സിങ്, മാഞ്ചിയിൽ നിന്ന് രാംധീർ സിങ്, പർസയിൽ നിന്ന് ഛോട്ടെ ലാൽ റായ്, വൈശാലിയിൽ നിന്ന് സിദ്ധാർത്ഥ് പട്ടേൽ, രാജപകാറിൽ നിന്ന് മഹേന്ദ്ര റാം, മഹ്നറിൽ നിന്ന് ഉമേഷ് സിങ് കുശ്വാഹ, വാരിസ് നഗറിൽ നിന്ന് മൻജാരിക് മൃണാൾ, സമഷ്ടിപൂരിൽ നിന്ന് അശ്വമേഘ് ദേവി, മൊർവയിൽ നിന്ന് വിദ്യാസാഗർ സിങ് നിഷാദ്, സരായ് രഞ്ജനിൽ നിന്ന് വിജയ് കുമാർ ചൗധരി, വിഭൂതിപൂരിൽ നിന്ന് രവീണ കുശ്വാഹ, ഹസൻപൂരിൽ നിന്ന് രാജ്കുമാർ റായ് എന്നിവരും ജനവിധി തേടുന്നു.

Advertisment

Also Read:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

അഭിഷേക് കുമാർ(ചെറിയബരിയാർപൂർ), രാജ്കുമാർ സിങ്(മതിഹാനി), രാമചന്ദ്ര സദ(അലവൗലി), ബല്ലു മണ്ഡൽ(ഖാഗ്രിയ), പന്നാലാൽ പട്ടേൽ(ബെൽദൗർ), നചികേത മണ്ഡൽ(ജമാൽപൂർ), രാമാനന്ദ മണ്ഡൽ(സൂര്യഗർഹ), രൺധീർ കുമാർ സോണി(ഷെയ്ഖ്പൂർ), കുമാർ പുഷ്പാഞ്ജയ്(ബർബിഘ), ജിതേന്ദ്രകുമാർ(അഷ്ടവൻ), റുഹെൽ രഞ്ജൻ(ഇസ്ലാംപൂർ), കൃഷ്ണകുമാർ ശരൺഎന്ന പ്രേം മുഖ്യ(ഹിൽസ), ശ്രാവൺകുമാർ(നളന്ദ), ഹരിനാരായൺ സിങ്(ഹർനൗത്) എന്നിവരും പട്ടികയിലുണ്ട്.

ശ്യാം രാജകിന് ഫുൽവാരിയിൽ നിന്ന് ടിക്കറ്റ് നൽകിയിട്ടുണ്ട്. അരുൺ മാഞ്ചി മസൗറിയിൽ നിന്ന് ജനവിധി തേടും. രാധ ചരൺ സാഹ് സന്ദേഷിൽ മത്സരിക്കും. ഭഗവാൻ സിങ് കുശ്വാഹ ജഗദീഷ്പൂരിൽ നിന്ന് ജനവിധി തേടും. രാഹുൽ സിങ് ദുമ്രയോണിൽ നിന്നും സന്തോഷ് കുമാർ നിരാല രാജ്പൂരിൽ നിന്നും മത്സരിക്കും.

Also Read:ബിഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും

കഴിഞ്ഞ ദിവസം എൻഡിഎ യോഗത്തിൽ 101 സീറ്റിൽ വീതം മത്സരിക്കാൻ ബിജെപിയും ജെഡിയുവും തമ്മിൽ ധാരണ ആയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി 71 പേരുടെ പട്ടിക പുറത്ത് വിട്ടു. 12 പേരുടെ പട്ടിക ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ മൊത്തം 83 പേരുടെ പട്ടിക ബിജെപി പുറത്തു വിട്ടു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പട്ടികയിൽ മുതിർന്ന നേതാക്കളായ രാം കൃപാൽ യാദവ്(ഡാണപൂർ), ശ്രേയസി സിങ്(ജാമുയി), പ്രേംകുമാർ (ഗയ), തർകിഷോർ പ്രസാദ്(കാത്തിഹാർ), മംഗൽപാണ്ഡെ(സിവാൻ), നിതിൻ നബിൻ(ബൻകിപൂർ), അലോക് രഞ്ജൻ ഝാ(സഹർസ), മന്ത്രി രേണു ദേവി(ബേട്ടിയ) ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി(താരാപൂർ) എന്നിവരുടെ പേരുണ്ട്.

Read More:ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: