scorecardresearch

Bihar Assembly Elections: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

BJP First Candidate List: ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ 71 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയത്

BJP First Candidate List: ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ 71 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയത്

author-image
WebDesk
New Update
Samrat Chaudhary Bihar

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരാപൂർ സീറ്റിൽ മത്സരിക്കും

Bihar elections 2025: ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ 71 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയത്. എൻഡിഎയുടെ സീറ്റ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

Advertisment

താരാപൂർ നിയമസഭാ സീറ്റിലാകും സാമ്രാട്ട് ചൗധരി മത്സരിക്കുക. ബീഹാർ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി രേണു ദേവി ബെട്ടിയയിൽ നിന്ന് മത്സരിക്കും. മുതിർന്ന ബിജെപി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും മത്സരിക്കും. പ്രേം കുമാർ ഗയയിൽ നിന്നും, അലോക് രഞ്ജൻ ഝാ സഹർസയിൽ നിന്നും, മംഗൾ പാണ്ഡെ സിവാനിൽ നിന്നും മത്സരിക്കും.

അതേസമയം, സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്, സീറ്റു വിഭജനത്തിലെ അനിശ്ചിതത്വം സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിച്ചതായി സാമ്രാട്ട് ചൗധരി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഏതു പാർട്ടി ഏതൊക്കെ സീറ്റുകളിൽ മത്സരിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും, പോസിറ്റീവ് ചർച്ചകൾ നടക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞിരുന്നു.

Advertisment

Also Read: ബിഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും

ഞായറാഴ്ചയാണ് എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായത്. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കാനാണ് ധാരണ. 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് (എൽജെപി ആർ) 29 സീറ്റുകളും, ആർ‌എൽ‌എമ്മും എച്ച്‌എ‌എമ്മും 6 സീറ്റുകൾ വീതവും ലഭിച്ചിരുന്നു.

നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും ആർജെഡിയുടെയും കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകൾ നേടിയ ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകൾ ലഭിച്ചിരുന്നു. 

Also Read: ചുമ മരുന്ന് കഴിച്ചുള്ള മരണം: ഡോക്ടർക്ക് നിർമ്മാണ കമ്പനിയിൽ നിന്ന് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്

ജൂൺ 24ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്ഐആ) നടത്താൻ നിർദേശിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്. ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടി മാറ്റിയിരുന്നു. കമ്മിഷൻ പുറത്തുവിട്ട അന്തിമ വോട്ടർ ലിസ്റ്റിൽ 7.42 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(എസ്ഐആർ) ആരംഭിക്കുന്നതിന് മുൻപ് ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.89 കോടി ആയിരുന്നു.

Read More: ഐപിഎസ് ഓഫീസറുടെ ആത്മഹത്യ: സേനയിൽ സമ്മർദം; ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

Bjp Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: