scorecardresearch

ചുമ മരുന്ന് കഴിച്ചുള്ള മരണം: ഡോക്ടർക്ക് നിർമ്മാണ കമ്പനിയിൽ നിന്ന് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ചിന്ദ്വാര ജില്ലയിൽ 11 കുട്ടികളെങ്കിലും വിഷാംശം കലർന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ചിന്ദ്വാര ജില്ലയിൽ 11 കുട്ടികളെങ്കിലും വിഷാംശം കലർന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു

author-image
WebDesk
New Update
Dr Praveen Soni

ഡോ.പ്രവീൺ സോനി

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡോ.പ്രവീൺ സോനിക്ക് ഈ മരുന്ന് നിർദേശിച്ചതിന് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ് സെഷൻസ് കോടതിയെ അറിയിച്ചു. കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറർ എന്ന സ്ഥാപനമാണ് ഡോ.പ്രവീൺ സോണിക്ക് കമ്മീഷൻ നൽകിയത്. 

Advertisment

Also Read: ഐപിഎസ് ഓഫീസറുടെ ആത്മഹത്യ: സേനയിൽ സമ്മർദം; ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

സോണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് അത്തരം മരുന്നുകൾ നിർദേശിക്കരുതെന്ന സർക്കാർ ഉത്തരവ് ഉണ്ടായിരുന്നിട്ടും, ഡോക്ടർ കുട്ടികളുടെ മരണത്തിന് കാരണമായേക്കാവുന്ന മരുന്ന് നിർദേശിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണൽ സെഷൻസ് ജഡ്ജി (പരേഷ്യ) ഗൗതം കുമാർ ഗുജാർ പറഞ്ഞിരുന്നു.

Also Read: രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

Advertisment

മധ്യപ്രദേശിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ തമിഴ്‌നാട് സർക്കാർ കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ മരുന്ന് നിർമ്മാണ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡും നടത്തി. ചെന്നൈയിലെ ഏഴ് കേന്ദ്രങ്ങളിലാണ് തിങ്കളാഴ്‌ച റെയ്‌ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവാരമില്ലാത്ത ചേരുവുകൾ ഉപയോഗിച്ച് നിർമിച്ച മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്നാണ് 20 കുട്ടികൾക്ക് മരിച്ചതെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇഡിയുടെ നടപടി.

Also Read: നൂതന സാമ്പത്തിക വളര്‍ച്ചയിൽ പഠനം; സാമ്പത്തിക നൊബേൽ മൂന്നു പേർക്ക്

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ചിന്ദ്വാര ജില്ലയിൽ 11 കുട്ടികളെങ്കിലും വിഷാംശം കലർന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കോൾഡ്രിഫ് ചുമ മരുന്നിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 

Read More: 'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്

Madhya Pradesh Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: