/indian-express-malayalam/media/media_files/2025/10/13/nobel-prize-in-economic-science-2025-10-13-18-02-15.jpg)
ജോയൽ മോക്കർ, ഫിലിപ്പ് ആഗിയോൺ, പീറ്റർ ഹൊവിറ്റ്
ഡൽഹി​: 2025 ലെ സാമ്പത്തിക നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോയൽ മോക്കർ, ഫിലിപ്പ് ആഗിയോൺ, പീറ്റർ ഹൊവിറ്റ് എന്നിവർക്കാണ് പുരസ്കാരം. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.
സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചയ്ക്കുള്ള മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിനാണ് സാമ്പത്തിക ചരിത്രകാരനായ ജോയൽ മോക്കറിന് അംഗീകാരം. ക്രിയേറ്റീവ് ഡിസ്ട്രക്ഷനിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ സിദ്ധാന്തത്തിനാണ് ഫിലിപ്പ് ആഗിയോണിനും പീറ്റർ ഹൊവിറ്റിനും പുരസ്കാരം.
BREAKING NEWS
— The Nobel Prize (@NobelPrize) October 13, 2025
The Royal Swedish Academy of Sciences has decided to award the 2025 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Joel Mokyr, Philippe Aghion and Peter Howitt “for having explained innovation-driven economic growth” with one half to Mokyr… pic.twitter.com/ZRKq0Nz4g7
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്കാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരം.
Also Read: ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്
സാഹിത്യ, രസതന്ത്ര, ഭൗതികശാസ്ത്ര, വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകയ‌്ക്കാണ് പുരസ്കാരം സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത്. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ് അംഗീകാരം.
Also Read: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്
സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവരാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് തുടക്കമിട്ടതിനാണ് അംഗീകാരം. ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്‌ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് ലഭിച്ചത്.
Also Read: മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്ക് വികസനം; മൂന്നു ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ
ആൽഫ്രഡ് നോബലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് നൊബേൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും. 11 ദശലക്ഷം സ്വീഡിഷ് ക്രോൺ (ഏകദേശം $1.2 ദശലക്ഷം ഡോളർ) ആണ് സമ്മാനത്തുക.
Read More: ക്വാണ്ടം ഗവേഷണം; മൂന്ന് ഭൗതിക ശാസ്ത്രജ്ഞർക്ക് നൊബേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.