/indian-express-malayalam/media/media_files/2025/10/07/noble-prize-2025-10-07-16-29-15.jpg)
Nobel Prize in Physics (Image: @NobelPrize/X)
Nobel Prize in Physics: ന്യൂഡൽഹി: 2025ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞർക്ക്. ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഇലക്ട്രിക് സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷനും സംബന്ധിച്ച ഗവേഷണത്തിനാണ് അംഗീകാരം.
Also Read:ട്രംപിന് നോബൽ സമ്മാനം നേടണമെങ്കിൽ ഗാസ യുദ്ധം അവസാനിപ്പിക്കണം: ഇമ്മാനുവൽ മാക്രോൺ
മൂവരും കാലിഫോർണിയ സർവകലാശാലയിൽ 1984-85 കാലഘട്ടത്തിൽ നടത്തിയ പഠനങ്ങളാണ് ഭൗതിക ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. കൈവശം വയ്ക്കാവുന്നത്ര ചെറിയ വൈദ്യുതി സർക്യൂട്ടുകളിലും ക്വാണ്ടം പ്രതിഭാസങ്ങൾ സംഭവിക്കാമെന്ന് അവർ തെളിയിച്ചു. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വികസനത്തിന് ഈ കണ്ടെത്തൽ നിർണായകമായി.
Also Read:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭൗതിക ശാസ്ത്ര നൊബേലിന്റെ എണ്ണം 118 ആയി. കഴിഞ്ഞ വർഷം മെഷീൻ ലേണിംഗ് മേഖലയിലെ ഗവേഷകരായ ജോൺ ജെ ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ ഹിന്റണിനുമായിരുന്നു നൊബേൽ ലഭിച്ചത്.
നേരത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്‌ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവർ പങ്കിട്ടിരുന്നു. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലിനാണ് പുരസ്‌കാരം. രോഗപ്രതിരോധസംവിധാനം ശിരീരാവയവങ്ങളെയും കോശങ്ങളെയും ആക്രമിക്കാതെ നിയന്ത്രിതമായി നിർത്താമെന്ന പഠനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
Also Read:പാക്കിസ്ഥാനിൽ ജാഫർ എക്‌സ്പ്രസിൽ സ്‌ഫോടനം; നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരിക്ക്
രസതന്ത്ര നോബേൽ ബുധനാഴ്ചയും സാഹിത്യ നോബേൽ വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാന നൊബേൽ പത്താം തീയതിയും സാമ്പത്തിക ശാസ്ത്ര നൊബേൽ ഒക്ടോബർ പതിമൂന്നിനുമാണ് പ്രഖ്യാപിക്കുന്നത്.
Read More:ഗാസ യുദ്ധം; അമേരിക്ക ഇസ്രായേലിന് ഇതുവരെ നൽകിയത് 21.7 ബില്യൺ ഡോളറിന്റെ ധനസഹായം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.