scorecardresearch

പാക്കിസ്ഥാനിൽ ജാഫർ എക്‌സ്പ്രസിൽ സ്‌ഫോടനം; നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരിക്ക്

ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം

ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം

author-image
WebDesk
New Update
Jafar Exp

ജാഫർ എക്സ്പ്രസ് (File photo: Wikimedia Commons)

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജാഫർ എക്‌സ്പ്രസിൽ സ്‌ഫോടനം. ഇന്ന് രാവിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്. റാവൽപിണ്ടിയിൽ നിന്ന് ക്വറ്റയിലേക്ക് വന്ന ട്രെയിനിലാണ് സ്‌ഫോടനം. സ്‌ഫോടനത്തിൽ നാല് ബോഗികൾ പാളം തെറ്റിയെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ട്.

Advertisment

Also Read:ഗാസ യുദ്ധം; അമേരിക്ക ഇസ്രായേലിന് ഇതുവരെ നൽകിയത് 21.7 ബില്യൺ ഡോളറിന്റെ ധനസഹായം

ഐഇഡി സ്‌ഫോടനമെന്നാണ് റിപ്പോർട്ട്. ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക്കൻ ഗാഡ്‌സ് ഏറ്റെടുത്തു.

Also Read:ഗ്രേറ്റ തുൻബെർഗ് ഉൾപ്പടെയുള്ളവരെ നാടുകടത്തി; ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ

Advertisment

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ബിആർജി പ്രഖ്യാപിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകരും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്‌ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൽ നിരവധി പേർക്ക് പരിക്കേറ്റതായി കാണാമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read:59കാരിയായ അധ്യാപികയെ മാട്രിമോണിയൽ സൈറ്റ് വഴി വഞ്ചിച്ചു; 2.27 കോടി രൂപ തട്ടി

ക്വെറ്റയ്ക്കും പെഷവാറിനും ഇടയിൽ സർവീസ് നടത്തുന്ന ജാഫർ എക്‌സ്പ്രസ് സമീപ മാസങ്ങളിൽ നിരവധി ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. സെപ്റ്റംബറിൽ, ബലൂചിസ്ഥാനിലെ മസ്തുങ് പ്രദേശത്ത് ട്രാക്കിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു കോച്ച് തകരാറിലാവുകയും മറ്റ് ആറ് കോച്ചുകൾ പാളം തെറ്റുകയും ചെയ്തിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.

Read More:'സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്ന രാജ്യം'; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: