/indian-express-malayalam/media/media_files/2025/09/21/trump111-2025-09-21-13-14-42.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ-പാക് വെടിനിർത്തലിൽ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചെന്നും ട്രംപ് പറഞ്ഞു. നേരത്തെ ട്രംപിന്റെ ഇത്തരം അവകാശവാങ്ങളെ പൂർണമായി തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു.
Also Read:പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന
താൻ ഇടപെട്ട് ലോകത്ത് ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് താൻ അർഹനാണെന്നും ശനിയാഴ്ച അമേരിക്കൻ കോർണര്‍സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്താഴവിരുന്നിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
Also Read:ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടകേസ് നൽകി ട്രംപ്
ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം ഞാൻ എങ്ങനെ നിർത്തിയെന്ന് നിങ്ങൾക്കറിയാം.രണ്ട് രാജ്യങ്ങളുടെ നേതാക്കൻമാരോടും എനിക്ക് ബഹുമാനമുണ്ട്. നിലവിൽ രണ്ട് രാജ്യങ്ങളും വ്യാപാര ബന്ധത്തിന് ആഗ്രഹിക്കുന്നു-ട്രംപ് പറഞ്ഞു. ഒന്നിലധികം സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ വ്യാപാരം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്ഥാൻ, തായ്ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ താൻ ഇടപെട്ട് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ അവകാശവാദം. ഈ സംഘർഷങ്ങളിൽ 60 ശതമാനവും വ്യാപാരം മൂലമാണ് നിർത്തിയതെന്നും ട്രംപ് പറഞ്ഞു.
Read More:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.