/indian-express-malayalam/media/media_files/2025/09/21/uk-jets-2025-09-21-12-38-55.jpg)
ബ്രിട്ടൻ റോയൽ എയർഫോഴ്സ് ടൈഫൂൺ ജെറ്റുകൾ (Photo/ X/ @RoyalAirForce)
Ukraine WarUpdates: ലണ്ടൻ: റഷ്യ- യുക്രെയ്‌ന്‍ ആക്രമണത്തിനിടെ പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകളുടെ പ്രവേശനം തടയാൻ ബ്രിട്ടീഷ് വ്യോമസേന രംഗത്ത. ശനിയാഴ്ച റഷ്യൻ ഡ്രോണുകൾ പോളണ്ടിൻറെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് നാറ്റോ വ്യോമ പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടൻ പോളണ്ടിന്റെ ആകാശത്തിന് മുകളിൽ റോയൽ എയർഫോഴ്സ് ടൈഫൂൺ ജെറ്റുകൾ വിന്യസിച്ചത്. രാജ്യത്തിൻെ കിഴക്കൻ വശം ശക്തിപ്പെടുത്താനുള്ള നാറ്റോയുടെ ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ യുദ്ധവിമാനങ്ങൾ പോളണ്ടിന് മുകളിൽ വിന്യസിച്ചിരിക്കുന്നത്.
Also Read:യുക്രെയ്‌നിൽ റഷ്യയുടെ വൻ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നെ ആക്രമിച്ചതിനുശേഷം ഇതാദ്യമായാണ്, കഴിഞ്ഞ ദിവസം റഷ്യൻ ഡ്രോണുകൾ നാറ്റോ വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഒരു മൾട്ടി-കൺട്രി ഓപ്പറേഷൻ പോളണ്ടിനെ സംരക്ഷിച്ചത്. വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ വിന്യസിച്ചതായി പോളിഷ് സായുധ സേന ഓപ്പറേഷണൽ കമാൻഡും വ്യക്തമാക്കി. പോളണ്ട് അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും കമാൻഡ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
Also Read:ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം
അടിയന്തര നടപടിക്ക് തങ്ങള്‍ സജ്ജരാണെന്നും പോളണ്ട് സേന കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ പ്രവർത്തനങ്ങൾ അവസാനിച്ചൂവെന്ന് സേന അറിയിച്ചു. അതേസമയം കരയില്‍ സജ്ജമാക്കിയ വ്യോമ പ്രതിരോധ, റഡാർ നിരീക്ഷണ സംവിധാനങ്ങൾ സാധാരണ നിലയിലായെന്നും കമാന്‍ഡ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ പ്രതിരോധപരമായിരുന്നുവെന്നും പോളിഷ് വ്യോമാതിർത്തി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കമാന്‍ഡ് ഊന്നിപ്പറഞ്ഞു.
Also Read:യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
യുക്രെയ്‌നിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും പോളണ്ടിൻ്റെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സെപ്റ്റംബർ 18ന് പോളണ്ടിന് ഏകദേശം 780 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ജാവലിൻ മിസൈൽ സംവിധാനങ്ങൾ വിൽക്കുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അംഗീകാരം നൽകിയിരുന്നു.
പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോൺ കടന്നുകയറ്റം നടന്നതായി ആരോപിച്ചതിന് പിന്നാലെ നാറ്റോ അംഗങ്ങൾക്ക് യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
Read More: ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.