scorecardresearch

Ukraine War: ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം

ചരിത്രപ്രസിദ്ധമായ പെച്ചേർസ്‌കി ജില്ലയിലാണ് സർക്കാരിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. മന്ത്രിമാരുടെ ഓഫീസ് ഉൾപ്പടെ സർക്കാർ സംവിധാനത്തിലെ പ്രധാന ഓഫീസുകളെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

ചരിത്രപ്രസിദ്ധമായ പെച്ചേർസ്‌കി ജില്ലയിലാണ് സർക്കാരിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. മന്ത്രിമാരുടെ ഓഫീസ് ഉൾപ്പടെ സർക്കാർ സംവിധാനത്തിലെ പ്രധാന ഓഫീസുകളെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

author-image
WebDesk
New Update
ukraine

Ukraine War Updates

Ukraine War Updates:കീവ് : ഉക്രെയ്ൻ സർക്കാരിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ റഷ്യൻ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. വരും ദിവസങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:ഉക്രെയ്ൻ യുദ്ധം വളരെക്കാലം നീണ്ടുനിൽക്കും: ആശങ്ക പങ്കുവെച്ച് ജർമനി

സർക്കാർ ആസ്ഥാനമന്ദിരത്തിന്റെ മേൽക്കൂരയും കെട്ടിടഭാഗങ്ങളും ആക്രമണത്തിൽ തകർന്നെന്ന് ഉക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ അറിയിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകണമെന്നും റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകർന്ന കെട്ടിട്ടങ്ങൾ പുനർനിർമിക്കുമെന്നും പക്ഷെ പോയ ജീവനുകൾ തിരികെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Also Read:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ

ചരിത്രപ്രസിദ്ധമായ പെച്ചേർസ്‌കി ജില്ലയിലാണ് സർക്കാരിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. മന്ത്രിമാരുടെ ഓഫീസ് ഉൾപ്പടെ സർക്കാർ സംവിധാനത്തിലെ പ്രധാന ഓഫീസുകളെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിൽ നിന്ന് വ്യാപകമായി പുക ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സുിഅസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു.

Also Read:റഷ്യയ്‌ക്കെതിരെ മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉക്രെയ്‌നിനെ വിലക്കി അമേരിക്ക

ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി വീണ്ടും ചർച്ചനടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

എന്നാൽ പുടിനും ട്രംപും തമ്മിലുള്ള പുതിയ ചർച്ചകൾക്ക് നിലവിൽ സാധ്യതയില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ചർച്ചയെപ്പറ്റി

Read More:തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇബിബ സ്ഥാനമൊഴിയുന്നു

Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: