scorecardresearch

അനധികൃത കുടിയേറ്റത്തിനോട് ഇനി മൃദൂസമീപനമില്ല; ഇന്ത്യൻ വംശജന്റെ കൊലയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്

അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി

അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി

author-image
WebDesk
New Update
trump tariff war

ഡൊണാൾഡ് ട്രംപ്

ന്യുയോർക്ക്: അനധികൃത കുടിയേറ്റക്കാരോട് ഇനി മൃദുസമീപനമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

Also Read:ട്രംപ്-ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച ഉടൻ

ഈ അനധികൃത കുടിയേറ്റ കുറ്റവാളികളോട് മൃദുവായി പെരുമാറേണ്ട സമയം കഴിഞ്ഞു. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കും.ടെക്‌സസിലെ ഡാളസിൽ നാഗമല്ലയ്യ എന്നയാളെ ക്യൂബയിൽ നിന്ന് നിയമവിരുദ്ധമായി കുടിയേറിയ ഒരാൾ കൊലപ്പെടുത്തിയതിനെപ്പറ്റിയുള്ള ഭയാനകമായ റിപ്പോർട്ടുകളെപ്പറ്റി എനിക്കറിയാം. നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഉണ്ടായത്. - ട്രംപ് പറഞ്ഞു. 

Also Read:ഇന്ത്യക്കെതിരായ തീരുവ സമ്മർദ്ദം ശരിയായ ആശയം; യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്: സെലെൻസ്കി

ഡാലസിൽ ഹോട്ടൽ മാനേജറായ ചന്ദ്ര നാഗമല്ലയെയാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല ചെയ്യപ്പെട്ടത്. വാഷിങ് മെഷീൻ പ്രവർത്തിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്ര നാഗമല്ലയുടെ കുടുംബത്തിന്റെ മുമ്പിൽ വെച്ചാണ് ക്യൂബൻ സ്വദേശിയായ യാർദാനിസ് മാർട്ടിനെസിന്റെ ക്രൂരകൃത്യം. യോർദാനിസ് ക്രമിനൽ പശ്ചാത്തലത്തലമുള്ള ക്യൂബൻ പൗരനാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

Advertisment

Also Read:റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നിനു നേരെ യുക്രെയ്ൻ ആക്രമണം

ഡാളസിലെ ഡൗൺടൗൺ സ്യൂട്സ് മോട്ടലിന്റെ മാനേജരായിരുന്നു കൊല്ലപ്പെട്ട ചന്ദ്ര നാഗമല്ലയ്യ. വാഷിങ് മെഷീൻ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് നാഗമല്ലയ്യയും യോർദാനിസും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തെ തുടർന്ന് മാർട്ടിനസ് നാഗമല്ലയ്യയെ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read More:ലണ്ടനിലെ കുടിയേറ്റ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക്

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: