/indian-express-malayalam/media/media_files/2025/09/14/fire-accident-2025-09-14-21-03-49.jpg)
പ്രതീകാത്മക ചിത്രം
മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് റഷ്യൻ ഉദ്യോഗസ്ഥരും യുക്രെയ്ൻ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടുത്തും ഉണ്ടായതായും വൻ നാശനഷ്ടം സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
റഷ്യൻ എണ്ണക്കമ്പനിയായ സർഗുട്നെഫ്റ്റെഗാസിന്റെ ഉടമസ്ഥതയിലുള്ള, പ്രതിവർഷം 17.7 ദശലക്ഷം മെട്രിക് ടണ്ണോളം അസംസ്കൃത എണ്ണ സംസ്‌കരിക്കുന്ന (പ്രതിദിനം ഏകദേശം 355,000 ബാരൽ) ശുദ്ധീകരണശാലയിലയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. എണ്ണ ഉൽപ്പാദനത്തിൽ രാജ്യത്തെ മികച്ച മൂന്ന് ശുദ്ധീകരണശാലകളിൽ ഒന്നാണ് ഇത്.
Also Read: ജെൻ സി പ്രക്ഷേഭത്തിൽ കൊല്ലപ്പെവർ രക്തസാക്ഷികൾ; സഹായം പ്രഖ്യാപിച്ച് നേപ്പാളിലെ ഇടക്കാല സർക്കാർ
കിരിഷിയിൽ മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടതായും ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് തീ പടർന്നതായും ലെനിൻഗ്രാഡ് റീജിയണൽ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും തീ അണച്ചതായും അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
പ്രദേശത്ത് സ്ഫോടനങ്ങളും തീപിടുത്തവും റിപ്പോർട്ട് ചെയ്തതായി യുക്രെയ്ൻ ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. കിരിഷിയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഉദ്യോഗസ്ഥർ നേരിട്ട് പ്രതികരിച്ചില്ല. റഷ്യയിൽ ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ആക്രമണം. ഇന്ധനക്ഷാമത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളുടെ മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായത്.
Also Read: അസമിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത
ഇന്ധന വിതരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യ കഴിഞ്ഞയാഴ്ച പെട്രോളിന്റെ കയറ്റുമതി നിർത്തിവച്ചിരുന്നു. സെപ്റ്റംബർ 30 വരെ കയറ്റുമതിക്ക് പൂർണ്ണ നിരോധനവും ഒക്ടോബർ 31 വരെ ഭാഗിക നിയന്ത്രണവും നിലവിലുണ്ട്. അതേസമയം, വിവിധയിടങ്ങളിലായി ഒറ്റരാത്രികൊണ്ട് കുറഞ്ഞത് യുക്രൈന്റ 80 ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read More: ലണ്ടനിലെ കുടിയേറ്റ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us