scorecardresearch

ജെൻ സി പ്രക്ഷേഭത്തിൽ കൊല്ലപ്പെവർ രക്തസാക്ഷികൾ; സഹായം പ്രഖ്യാപിച്ച് നേപ്പാളിലെ ഇടക്കാല സർക്കാർ

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ പറഞ്ഞു

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ പറഞ്ഞു

author-image
WebDesk
New Update
Nepal prime minister Sushila Karki

ചിത്രം: എക്സ്

ഡൽഹി: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി ഔദ്യോഗികമായി അധികാരമേറ്റതിനു പിന്നാലെ, ജെൻ സി പ്രക്ഷേഭത്തിൽ കൊല്ലപ്പെവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ സർക്കാർ രക്തസാക്ഷികളായി അംഗീകരിച്ചുവെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം നൽകുമെന്നും ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertisment

പ്രക്ഷോഭത്തിൽ പരിക്കേറ്റവരുടെ ചികിത്സ സൗജന്യമാക്കാൻ സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും, ഇതിനകം ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ശനിയാഴ്ച കാഠ്മണ്ഡുവിലെ വിവിധ ആശുപത്രികളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുകയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിഷേധക്കാരെ നേരിൽ കാണുകയും ചെയ്തിരുന്നു.

Also Read: നേപ്പാളിലെ ഇടക്കാല സർക്കാരിനെ സ്വാഗതം ചെയ്ത് അമേരിക്ക

അതേസമയം, സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അമേരിക്ക സ്വാഗതം ചെയ്തു. അസ്വസ്ഥതകൾക്ക് ശേഷം സ്ഥിരതയിലേക്കുള്ള നേപ്പാളിന്റെ ചുവടുവെയ്പ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് നേപ്പാളിലെ യുഎസ് അംബാസഡർ ഡീൻ ആർ തോംസൺ എക്‌സിൽ കുറിച്ചു. രാജ്യത്ത ശാന്തത പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Also Read: അസമിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത

പ്രതിസന്ധി ഘട്ടത്തിൽ ജനാധിപത്യ പരിഹാരത്തിന് പ്രതിബദ്ധത കാണിച്ചതിന് പ്രസിഡന്റ് രാമചന്ദ്ര പൗഡലിനെയും യുവ നേതാക്കളെയും തോംസൺ അഭിനന്ദിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് സൈന്യം നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ നഷ്ടങ്ങളിൽ യുഎസ് ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാ വിധ പിന്തുണയും അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Read More: ലണ്ടനിലെ കുടിയേറ്റ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക്

Prime Minister Nepal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: