/indian-express-malayalam/media/media_files/2025/09/14/nepal-inerm-pm-2025-09-14-12-59-56.jpg)
സുശീല കാർക്കി
ന്യൂയോർക്ക്: സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ സ്വാഗതം ചെയ്ത് അമേരിക്ക. അസ്വസ്ഥതകൾക്ക് ശേഷം സ്ഥിരതയിലേക്കുള്ള നേപ്പാളിന്റെ ചുവടുവെയ്പ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് നേപ്പാളിലെ യുഎസ് അംബാസഡർ ഡീൻ ആർ തോംസൺ എക്‌സിൽ കുറിച്ചു. രാജ്യത്ത ശാന്തത പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:നേപ്പാള്‍ കലാപം; 13000 തടവുകാരെ മോചിപ്പിച്ചു
പ്രതിസന്ധി ഘട്ടത്തിൽ ജനാധിപത്യ പരിഹാരത്തിന് പ്രതിബദ്ധത കാണിച്ചതിന് പ്രസിഡന്റ് രാമചന്ദ്ര പൗഡലിനെയും യുവ നേതാക്കളെയും തോംസൺ അഭിനന്ദിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് സൈന്യം നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ നഷ്ടങ്ങളിൽ യുഎസ് ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാ വിധ പിന്തുണയും അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:സൈനിക മേധാവി ഇടപെട്ടു; നേപ്പാളിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ യുവതി-യുവാക്കൾ ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലേക്ക് നയിച്ചത്. കാഠ്മണ്ഡുവിൽ പ്രതിഷേധിച്ചവർക്ക് നേരെ നേപ്പാൾ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യവ്യാപകമായ കലാപം പൊട്ടിപുറപ്പെട്ടത്.
Also Read:ജെൻസി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചു
നേപ്പാൾ പ്രധാനമന്ത്രിയുടെ വസതി, പാർലമെന്റ്, സുപ്രീം കോടതി അടക്കമുള്ളവ പ്രക്ഷോഭകർ തീയിട്ടിരുന്നു. മന്ത്രിമാരെ പ്രക്ഷോഭകർ തെരുവിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി ഒപി ശർമ അടക്കുള്ളവർ രാജിവെച്ചു. ഇതിനുപിന്നാലെയാണ് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്.
വെള്ളിയാഴ്ച രാത്രിയാണ് 73 കാരിയായ കാർക്കി സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റിന്റെ വക്താവ് കിരൺ പൊഖ്രെൽ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
Read More:ട്രംപ്-ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച ഉടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us