/indian-express-malayalam/media/media_files/2025/09/11/nepal-neww1-2025-09-11-20-20-42.jpg)
Nepal Gen Z Protest Updates
Nepal Gen Z Protest Updates: കാഠ്മണ്ഡു: നേപ്പാളില്‍ കലാപത്തിനിടെ 13000 തടവുകാരെ പ്രക്ഷോഭകാരികള്‍ മോചിപ്പിച്ചു. 77 ജില്ലകളിലെ ജയിലില്‍ നിന്നുള്ള തടവുകാരെയാണ് പ്രക്ഷോഭകാരികള്‍ മോചിപ്പിച്ചതെന്ന് നേപ്പാള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രിയും രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയുടെ ചെയര്‍മാനുമായ റാബി ലാമിച്ചനെയും ലളിത്പൂരിലെ നഖു സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
തടവുകാരെ മോചിപ്പിക്കുന്നതിന് ശ്രമിച്ച പ്രക്ഷോഭകാരികള്‍ക്ക് നേരെ സൈന്യം വെടിവെച്ചു. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യം വെടിവെയ്പ്പാണ് ഇന്ന് ഉണ്ടായത്. നിലവില്‍ ഇതുവരെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി.
Also Read: സൈനിക മേധാവി ഇടപെട്ടു; നേപ്പാളിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
അതേസമയം, പാര്‍ലമെന്റിന് പിന്നാലെ രാജ്യത്തെ സുപ്രീം കോടതിയ്ക്കും അറ്റോര്‍ണി ജനറലിന്റെ ഓഫീസിനും പ്രക്ഷോഭകാരികള്‍ തീയിട്ടു. നേരത്തെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. നിലവില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നിരോധനജ്ഞാന നിലനില്‍ക്കുകയാണ്.
അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കുല്‍മാന്‍ ഗിസിംഗിനെ പരിഗണിക്കുമെന്ന് സൂചന. ജെന്‍ സി പ്രക്ഷോഭകരാണ് കുല്‍മാന്‍ ഗിസിങ്ങിന്റെ പേര് നിര്‍ദ്ദേശിച്ചത്. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കുല്‍മാന്‍.
Also Read:നേപ്പാൾ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജെൻസി പ്രക്ഷോഭകാരികളുടെ പ്രിയങ്കരൻ, ആരാണ് ബലേന്ദ്ര ഷാ?
കുല്‍മാന്‍ ഗിസിംഗ് ഉള്‍പ്പടെ മൂന്ന് പേരുകളാണ് നേപ്പാളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെന്‍ സി പ്രക്ഷോഭകര്‍ മുന്നോട്ടുവെച്ചിരുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് സുഷീലകര്‍കി, കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍.
Also Read:കലാപമായി മാറി നേപ്പാളിലെ പ്രക്ഷോഭം; മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു
ഇതിനിടെ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സുശീല കര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ സുശീല കര്‍ക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ നടന്ന വെര്‍ച്വല്‍ മീറ്റിങില്‍ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കര്‍ക്കിക്ക് ലഭിച്ചത്.
Read More:ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.