scorecardresearch

Nepal Gen Z Protest: ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം

നേപ്പാളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷ കർശനമാക്കി

നേപ്പാളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷ കർശനമാക്കി

author-image
WebDesk
New Update
nepal protest 333

Nepal Gen Z Protest Updates

Nepal Gen Z Protest Updates: ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളിൽ ആരംഭിച്ച ജെൻസി പ്രക്ഷോഭത്തെതുടർന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷ കർശനമാക്കി. 

Advertisment

Also Read:ജെൻസി പ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കി

'കാഠ്മണ്ഡുവിലും നേപ്പാളിലെ മറ്റ് നിരവധി നഗരങ്ങളിലും അധികാരികൾ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം. നേപ്പാൾ സർക്കാർ പുറപ്പെടുവിച്ച നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും ഇന്ത്യക്കാർ പാലിക്കണം'- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഘർഷത്തിനിടയിൽ യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ ഇന്ത്യ അനുശോചനവും രേഖപ്പെടുത്തി. 

Also Read:ജെൻ സി പ്രക്ഷോഭം; നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു

അതേസമയം, യുവതി-യുവാക്കളുടെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കം ചെയ്തു.നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. കലാപം പ്രത്യേക സമിതി അന്വേഷിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

Also Read:യുവത തെരുവിൽ; നേപ്പാളിൽ ആളിപ്പടർന്ന് ജെൻ സി സമരം; 19 മരണം

Advertisment

തിങ്കളാഴ്ച നിരോധനത്തിനെതിരെ ജെൻസി നടത്തിയ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം മുന്നുറിലധികം പേർക്ക് പരിക്കേറ്റു. വെടിവെയ്പ്പിന് പിന്നാലെ പ്രക്ഷോഭം രാജ്യവ്യാപകമായി പടരുകയായിരുന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. 

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഇല്ലാതാക്കാനാണ് നിരോധനമെന്നാണ് പ്രക്ഷോഭം നടത്തുന്നവരുടെ വാദം.

Read More: ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കം 26 സമൂഹ മാധ്യമങ്ങൾ നിരോധിച്ച് നേപ്പാൾ

Nepal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: