/indian-express-malayalam/media/media_files/2025/09/05/social-media-illustration-2025-09-05-18-58-42.jpg)
26 സമൂഹ മാധ്യമങ്ങൾ നിരോധിച്ച് നേപ്പാൾ
കാഠ്മണ്ഡു: ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. നേപ്പാളിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കെ.പി. ശർമ്മ ഒലി സർക്കാരിന്റ നടപടി.
Also Read:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി
'രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും രജിസ്റ്റർ ചെയ്യുന്നതുവരെ പ്രവർത്തനരഹിതമാക്കാൻ നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിക്ക്‌നിർദ്ദേശം നൽകിയിട്ടുണ്ട്.'- നേപ്പാൾ വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി. ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഓഗസ്റ്റ് 28-ന് സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി.
Also Read:നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
ബുധനാഴ്ച ഉച്ചകഴിഞ്ഞ്, മന്ത്രാലയത്തിന്റെ വക്താവായ ഗജേന്ദ്ര ഠാക്കൂർ, അർദ്ധരാത്രിക്ക് മുൻപ് സോഷ്യൽ മീഡിയ കമ്പനികൾ തങ്ങളെ സമീപിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരും സമീപിക്കാത്ത സാഹചര്യത്തിൽ, വ്യാഴാഴ്ച മന്ത്രാലയത്തിൽ ചേർന്ന യോഗം നിരോധനം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
Also Read:ലിപുലേഖ ചുരം വഴിയുള്ള വ്യാപരത്തിലെ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ
വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാൾ സർക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. കർശനമായ മേൽനോട്ടവും നിയന്ത്രണ നടപടികളും ഉൾപ്പെടുന്ന സർക്കാരിന്റെ രജിസ്ട്രേഷൻ വ്യവസ്ഥകൾ പല സോഷ്യൽ മീഡിയ കമ്പനികൾക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റർ ചെയ്യാൻ അവർ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടവിസ്റ്റുകൾ പറയുന്നു.
Read More:യുക്രെയ്ൻ യുദ്ധം; വീണ്ടും പുടിനുമായി ചർച്ച നടത്തുമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.