scorecardresearch

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പറഞ്ഞു

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പറഞ്ഞു

author-image
WebDesk
New Update
sing pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ഹൈദരബാദ് ഹൗസിൽ വെച്ച കുടിക്കാഴ്ച നടത്തിയപ്പോൾ (എക്‌സ്പ്രസ് ഫൊട്ടൊ)

ന്യൂഡൽഹി:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടായി. ഇരു രാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ശക്തമാവുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

Also Read:ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ വീണ്ടും ട്രംപ്; ഇരുണ്ട ചൈനാ പക്ഷത്തേക്ക് ഇരുവരും മാറിയെന്ന് വിമർശനം

ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് തങ്ങൾ തയ്യാറാക്കി.പരമ്പരാഗത മേഖലകളിൽ മാത്രമായി നമ്മുടെ സഹകരണം പരിമിതപ്പെടുത്തില്ല. മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കും. ഉഭയകക്ഷി സാമ്പത്തിക സഹകരണ കരാറും ആസിയാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും സമയബന്ധിതമായി പുനഃപരിശോധിക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയാണ് തങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തമായ സ്തംഭങ്ങളാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിലേക്ക് സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

Also Read:'പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനം'; ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി അറിയിച്ചു. 20-ലധികം സിംഗപ്പൂർ നിർമ്മിത ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു. ഭീകരതയെക്കുറിച്ച് ഇരുരാജ്യങ്ങൾക്കും ഒരു പോലെ ആശങ്കയുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സിംഗപ്പൂർ പിന്തുണ അറിയിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also Read:ഏകാധിപത്യ ഭാഷ വേണ്ട; ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്: ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പറഞ്ഞു. ലോകത്തെ വലിയ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതിന്റെ സ്വാധീനം അതിർത്തികൾക്ക് അപ്പുറത്തേക്ക് പ്രതിഫലിച്ചു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read More:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ

Singapore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: