scorecardresearch

'പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനം'; ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
China India PM Modi Xi Jinping

ചിത്രം: എക്സ്

ബീജിങ്: പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയുമാണ് ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം കസാനിൽ നടന്ന ചർച്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പോസിറ്റീവ് ദിശാബോധം ഉണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ (എസ്‌സി‌ഒ) ഉച്ചകോടിക്കു മുന്നോടിയായാണ് പ്രസിഡന്റ് ഷിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കസാനിൽ ഫലപ്രദമായ സംഭാഷണം നടത്തിയതായും അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനവും സ്ഥിരതയുമുള്ള അന്തരീക്ഷമാണെന്നും മോദി പറഞ്ഞു.

Also Read: പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയേയും ഭാര്യാമാതാവിനെയും കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി

Advertisment

അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിൽ ധാരണയായിട്ടുണ്ട്. കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിച്ചതായും, ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇത് മനുഷ്യരാശിയുടെയാകെ ക്ഷേമത്തിനു കാരണമാകുമെന്നും മോദി പറഞ്ഞു.

Also Read: ഇന്ത്യക്കാരിയുടെ 'കണ്ണുരുട്ടൽ'; യുകെയിൽ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം

ഒരു മണിക്കൂറോളം ഉന്നത ഉദ്യോഗസ്ഥരോടൊപ്പം മോദിയും ഷിയും കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, എൻഎസ്എ അജിത് ഡോവലൽ എന്നവരായിരുന്നു മോദിക്കൊപ്പമുണ്ടായിരുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ വാങ് യി പ്രസിഡന്റ് ഷിക്കൊപ്പം ചർച്ചയുടെ ഭാഗമായി. പത്തു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യയിലെ കസാനിൽ വെച്ചാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Read More:പ്രധാനമന്ത്രി മോദി ചൈനയിൽ; ഷാങ്ഹായ് ഉച്ചകോടിയിൽ​പങ്കെടുക്കും

China Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: