scorecardresearch

പ്രധാനമന്ത്രി മോദി ചൈനയിൽ; പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നിർണായക ചര്‍ച്ച

വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PM Modi China

ചിത്രം: എക്സ്

ബീജിങ്: ഏഴു വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ(എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ ചൈന സന്ദർശനം. ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി പ്രാദേശിക സമയം ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും.

Advertisment

എസ്‌സി‌ഒ ഉച്ചകോടിയിലെ ചർച്ചകൾക്കും വിവിധ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും കാത്തിരിക്കുകയാണെന്ന് ചൈനയിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചിരുന്നു. ഇന്ത്യക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉച്ചകോടി.

Also Read:ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് നരേന്ദ്ര മോദി, ഇന്ന് വൈകീട്ട് ചൈനയിലെത്തും

Advertisment

വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്, പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിലും 2020 ലെ ഗാൽവാൻ സംഘർഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർദ്ധിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് വിവരം.

Also Read: എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

അതേസമയം, അതിർത്തി പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി ഇന്ത്യയും ചൈനയും വിദഗ്ധ സംഘത്തെ നിയോഗിക്കാനും പദ്ധതിയിടുന്നുണ്ട്. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വിസ സൗകര്യങ്ങൾ കാര്യക്ഷമമാക്കാനും ധാരണയുണ്ട്. ഉച്ചകോടിക്കിടെ, ട്രംപിന്റെ തീരുവ സമ്മർദ്ദവും റഷ്യ-ഉക്രെയ്ൻ സംഘർഷവും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.

Also Read:സൈബർ കുറ്റവാളികൾക്ക് കൂച്ചുവിലങ്; സസ്പെക്റ്റ് രജിസ്ട്രിയിലൂടെ 10 മാസത്തിനിടെ തടഞ്ഞത് 5,000 കോടിയുടെ തട്ടിപ്പ്

2024 ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് മോദിയും ഷി ജിൻപിങ്ങും അവസാനമായി കണ്ടത്. ഈ മാസം ആദ്യം, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം കൈമാറുകയും ചെയ്തിരുന്നു. എസ്‌സി‌ഒ ഉച്ചകോടിക്കായി 2018 ജൂണിലായിരുന്നു അവസാവമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചത്.

Read More: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം

China Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: