/indian-express-malayalam/media/media_files/2025/08/30/modi-bulet-train-2025-08-30-12-53-06.jpg)
ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കാണ് ഇരുവരും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തത്
ടോക്കിയോ: ജപ്പാൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും മോദിക്ക് ഒപ്പം ഉണ്ടായിരുന്നു. ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കാണ് ഇരുവരും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തത്. പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ക്ഷണമനുസരിച്ച് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദി ജപ്പാനിൽ എത്തിയത്.
Also Read: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം
സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് മോദി ജപ്പാനിൽ എത്തിയത്. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്.
仙台に到着いたしました。石破首相とともに新幹線でこの地を訪れました。@shigeruishibapic.twitter.com/fJ4yr5gtKh
— Narendra Modi (@narendramodi) August 30, 2025
Also Read: പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യയുടെ ജിഡിപി വളർച്ച; ആദ്യപാദത്തിൽ 7.8 ശതമാനം
ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയശേഷം മോദി ഇന്നു ചൈനയിലേക്ക് തിരിക്കും. ടിയാൻജിനിലിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി ചൈനയിലേക്ക് പോകുന്നത്. നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി മോദി ചർച്ച നടത്തും. ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചർച്ച നടത്തും.
This visit to Japan will be remembered for the productive outcomes which will benefit the people of our nations. I thank PM Ishiba, the Japanese people and the Government for their warmth.@shigeruishibapic.twitter.com/kdXYeLPJ7N
— Narendra Modi (@narendramodi) August 30, 2025
Also Read: എഐ മോഡലുകൾക്കായി കൈകോർത്ത് അംബാനിയും സക്കർബർഗും; ആദ്യഘട്ടം 855 കോടി നിക്ഷേപം
ഏഴു വർഷത്തിനു ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദിയുടെ ചൈന സന്ദർശനം.
Read More: ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകും: മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us