scorecardresearch

പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യയുടെ ജിഡിപി വളർച്ച; ആദ്യപാദത്തിൽ 7.8 ശതമാനം

റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ധരുടെയുമടക്കം പ്രവചനങ്ങൾ തെറ്റെച്ചുകൊണ്ടാണ് ഇന്ത്യയുടെ ജിഡിപിയിലെ അപ്രതീക്ഷിത മുന്നേറ്റം

റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ധരുടെയുമടക്കം പ്രവചനങ്ങൾ തെറ്റെച്ചുകൊണ്ടാണ് ഇന്ത്യയുടെ ജിഡിപിയിലെ അപ്രതീക്ഷിത മുന്നേറ്റം

author-image
WebDesk
New Update
GDP

ചിത്രം: പിക്സബേ

ഡൽഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച അഞ്ചു പാദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം. ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 7.8 ശതമാനമായി ഉയർന്നു. ജനുവരി- മാർച്ചിലെ 7.4 ശതമാനത്തെക്കാളും 2024- 25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 6.5 ശതമാനത്തെക്കാളും ഉയർന്ന നിരക്കാണിത്.

Advertisment

റിസർവ് ബാങ്ക് (ആർബിഐ) ഓഗസ്റ്റ് 6-ന് പുറത്തുവിട്ട പ്രവചനത്തിൽ വളർച്ച 6.5 ശതമാനമായി താഴുമെന്നായിരുന്നു സൂചന. വിദഗ്ധരും പൊതുവേ 7 ശതമാനത്തോട് അടുത്ത കണക്കുകളായിരുന്നു പ്രതീക്ഷിച്ചത്. ലോക സമ്പദ്‌വ്യവസ്ഥ വ്യാപാരയുദ്ധങ്ങളും അനിശ്ചിതത്വങ്ങളും നേരിടുന്ന സാഹചര്യത്തിൽ, നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലുള്ള ഇന്ത്യയുടെ ദ്രുതഗതിയിലെ വളർച്ച, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ്. 

Also Read: ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകും: മോദി

അതേസമയം, അമേരിക്ക ഇന്ത്യക്കെതിരേ കടുത്ത വ്യാപാര നടപടി സ്വീകരിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവ ചുമത്തുന്നുണ്ട്. റഷ്യൻ ആയുധങ്ങളും എണ്ണയും ഇന്ത്യ തുടർച്ചയായി വാങ്ങി റഷ്യ- യുക്രെയിൻ യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി.

Advertisment

Also Read: അധിക തീരുവ പിൻവലിച്ചതിന് ശേഷം മാത്രം അമേരിക്കയുമായി വ്യാപാരകരാറിൽ ചർച്ച; നിലപാട് വ്യക്തമാക്കി ഇന്ത്യ

അമേരിക്കയുടെ തീരുവ സമ്മർദ്ദത്തിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥയ്ക്കു നേരിടേണ്ടിവരുന്ന ഏതൊരു തകർച്ചയ്ക്കും ഈ വളർച്ചാ നിരക്ക് ആശ്വാസം പകരുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് പറഞ്ഞു. 'ഈ പാദത്തിൽ വളർച്ച മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷേ ഈ പ്രകടനം പ്രതീക്ഷകൾക്കും അപ്പുറമാണെന്നും,' അദ്ദേഹം പറഞ്ഞു.

Also Read: 'അങ്കിൾ' വിളി വിനയായി; തായ്‌ലൻഡ്‌ പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി

സേവന മേഖലയുടെ വളർച്ച രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 9.3 ശതമാനത്തിൽ എത്തിയതാണ്, ഏപ്രിൽ-ജൂൺ മാസങ്ങളിലെ വളർച്ചയിലെ കുത്തനെയുള്ള വർധനവിന്റെ പ്രധാന കാരണം. ജൂലൈ തുടക്കം മുതലുള്ള ഹൈ-ഫ്രീക്വൻസി ഡാറ്റകളും സേവന മേഖലയിൽ തുടർച്ചയായ ശക്തമായ വളർച്ചയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട അനൗദ്യോഗിക കണക്കുകൾ പ്രകാരം, എച്ച്എസ്ബിസി  ഫ്ലാഷ് ഇന്ത്യ സർവീസസ് പർച്ചേസിംഗ് മാനേജേഴ്‌സ് സൂചിക ജൂലൈയിലെ 60.5 ൽ നിന്ന് ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 65.6 രേഖപ്പെടുത്തിയിരുന്നു. കാർഷിക രംഗത്ത് ഇരട്ടിയിലധികം വളർച്ചയാണ് ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. 

Read More: എക്സ്പ്രസ് ഇംപാക്ട്: ബ്രേവ്ഹാർട്ട് കേഡറ്റുകൾക്ക് ചികിത്സാ സംഹായം; അനുമതി നൽകി കേന്ദ്രം

Economy Gdp India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: