scorecardresearch

'അങ്കിൾ' വിളി വിനയായി; തായ്‌ലൻഡ്‌ പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി

കംബോഡിയൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺ സംഭഷണത്തിൽ ‌പെയ്‌തോങ്താന്‍ ധാർമ്മിക നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി

കംബോഡിയൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺ സംഭഷണത്തിൽ ‌പെയ്‌തോങ്താന്‍ ധാർമ്മിക നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി

author-image
WebDesk
New Update
Thailand PM Paetongtarn Shinawatra

പെയ്‌തോങ്താന്‍ ഷിനവത്ര (ചിത്രം: എക്സ്)

ബാംങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ സ്ഥാനത്തുനിന്ന് പുറത്താക്കി. ധാർമ്മിക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തായ്‌ലൻഡ് ഭരണഘടനാ കോടതിയുടേതാണ് നടപടി. അധികാരത്തിലെത്തി ഒരു വർഷത്തിനുശേഷമാണ് പെയ്‌തോങ്താന്‍ ഷിനവത്ര പുറത്താകുന്നത്.

Advertisment

39 കാരിയായ പെയ്‌തോങ്താന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും കോടതികളോ സൈന്യമോ നിർബന്ധിതമായി സ്ഥാനത്തുനിന്ന് പുറത്താക്കുന്ന ഷിനവത്ര കുടുംബത്തിൽ നിന്നുള്ളതോ പിന്തുണയുള്ളതോ ആയ ആറാമത്തെ നേതാവുമാണ്. തായ്‌ലൻഡ് രാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടാളയി ആധിപത്യം പുലർത്തുന്ന ഷിനവത്ര കുടുംബത്തിന് കനത്ത പ്രഹരമാണ് കോടതി വിധി ഏൽപ്പിച്ചിരിക്കുന്നത്.

Also Read: എക്സ്പ്രസ് ഇംപാക്ട്: ബ്രേവ്ഹാർട്ട് കേഡറ്റുകൾക്ക് ചികിത്സാ സംഹായം; അനുമതി നൽകി കേന്ദ്രം

കംബോഡിയൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതാണ് പെയ്തോങ്താൻ ഷിനവത്രയ്ക്ക് തിരിച്ചടിയായത്. ടെലിഫോൺ സംഭഷണത്തിൽ ‌പെയ്‌തോങ്താന്‍ ധാർമ്മിക നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി വിധിന്യായത്തിൽ കണ്ടെത്തി. ഫോൺ കോളിൽ പെയ്തോങ്താൻ, ഹുൻ സെന്നിനെ "അങ്കിൾ" എന്ന് അഭിസംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും മുതിർന്ന തായ് സൈനിക കമാൻഡറെ വിമർശിച്ചതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; പത്തുപേരെ കാൺമാനില്ല

കംബോഡിയയുമായുള്ള അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങൾ ലഘൂകരിച്ച് യുദ്ധം ഒഴിവാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നായിരുന്നു പെതോങ്തന്റെ മറുപടി. പരാമർശത്തിന് പെതോങ്താൻ പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Advertisment

Also Read: ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകും: മോദി

അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ ഉപപ്രധാനമന്ത്രി ഫുംതം വെച്ചായചായിയും നിലവിലെ മന്ത്രിസഭയും സംയുക്തമായി സർക്കാരിനെ നയിക്കും. നിലവിൽ പ്രധാനമന്ത്രിയാകാൻ അഞ്ച് പേർക്കാണ് അർഹതയുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. 

Read More: അധിക തീരുവ പിൻവലിച്ചതിന് ശേഷം മാത്രം അമേരിക്കയുമായി വ്യാപാരകരാറിൽ ചർച്ച; നിലപാട് വ്യക്തമാക്കി ഇന്ത്യ

Prime Minister Thailand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: