/indian-express-malayalam/media/media_files/2025/08/29/india-us-2025-08-29-09-54-28.jpg)
ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമായ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു
ന്യൂഡൽഹി: ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച 25ശതമാനം തീരുവ പിൻവലിച്ചതിന് ശേഷം മാത്രമേ വ്യാപാരകരാറിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഉള്ളെന്ന് നിലപാടിൽ ഇന്ത്യ. വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്.
Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്
കഴിഞ്ഞ ഓഗസ്റ്റ് 25-ന് വ്യാപാരകരാറിൽ ചർച്ചകൾക്കായി അമേരിക്കയിൽ നിന്നൊരു സംഘം ഇന്ത്യയിൽ എത്തേണ്ടതായിരുന്നു. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ട്രംപ് നിലപാട് കടുപ്പിച്ചതോടെ ഈ ചർച്ചകൾ വഴിമുട്ടി. 25 ശതമാനം പരസ്പര തീരൂവകൾക്ക് പുറമേ 25 ശതമാനം അധിക തീരൂവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, നമ്മൾ ഒരു വ്യാപാര കരാർ ഉണ്ടാക്കുകയും അധിക താരിഫുകൾ നിലനിൽക്കുകയും ചെയ്താൽ, അത് നമ്മുടെ കയറ്റുമതിക്ക് ഗുണകരമാവില്ലെന്ന് നിലപാടിലാണ് ഇന്ത്യ. തീരുവകൾ യുഎസിലേക്കുള്ള കയറ്റുമതിക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ, വ്യവസായം നേരിടുന്ന ഹ്രസ്വകാല പണലഭ്യത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ വാണിജ്യ വ്യവസായ മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ, ട്രംപും വഴങ്ങില്ല: യുഎസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്
നേരത്തെ ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമായ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണെങ്കിലും അവസാനം ഒന്നിക്കുമെന്ന് വിശ്വസിക്കുന്നതായി സ്‌കോട്ട് ബെസെന്റ് ഫോക്‌സ് ബിസിനസിനോട് പറഞ്ഞു.
Also Read:വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്
ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു മാത്രമല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാക കരാർ യാഥാർഥ്യമാകുന്നതിലുള്ള അനിശ്ചിതത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫോക്‌സ് ടിവിയ്ക്ക അനുവദിച്ച അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ വാർത്താശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
Read More:'ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമെങ്കിലും അവസാനം ഇരു രാജ്യങ്ങളും ഒന്നിക്കും': യുഎസ് ട്രഷറി സെക്രട്ടറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.