/indian-express-malayalam/media/media_files/2025/07/07/donald-trump-latest-2025-07-07-11-29-15.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയിലേക്കുള്ള വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ഡൊണാൾഡ് ട്രംപ്. വിദ്യാർഥികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാരല്ലാത്ത നിരവധി ആളുകളെ ബാധിക്കുന്നതാണ് ട്രംപിന്റെ പുതിയ നീക്കം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചത്.
Also Read: 'ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമെങ്കിലും അവസാനം ഇരു രാജ്യങ്ങളും ഒന്നിക്കും': യുഎസ് ട്രഷറി സെക്രട്ടറി
പുതിയ തീരുമാനം വിദ്യാർഥികൾ, സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ ബാധിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള എഫ് വിസകൾക്കും, സാംസ്‌കാരിക പ്രവർത്തകർക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ജെ വിസകൾക്കും, മാധ്യമ പ്രവർത്തകർക്കുള്ള ഐ വിസയിലും നിയന്ത്രണം ബാധിക്കും.
പുതിയ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥി, എക്‌സ്‌ചേഞ്ച് വിസ കാലയളവ് നാല് വർഷത്തിൽ കൂടില്ല. നിലവിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മാധ്യമപ്രവർത്തകർക്കുള്ള വിസ 240 ദിവസം വരെയും അല്ലെങ്കിൽ ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള പാസ്പോർട്ടുള്ള ആളുകളുടെ കാര്യത്തിൽ 90 ദിവസം വരെയും ആയിരിക്കും. വിസ ഉടമകൾക്ക് കാലാവധി നീട്ടുന്നതിന് അപേക്ഷിക്കാമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
Also Read:അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്പ്; അക്രമിയടക്കം മൂന്നു പേർ മരിച്ചു; 20 പേർക്ക് പരിക്ക്
അമേരിക്കൻ ഭരണകൂടത്തിൻറെ കണക്കുകൾ അനുസരിച്ച് 2024 ൽ യുഎസിൽ എഫ് വിസയിൽ ഏകദേശം 1.6 ദശലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. 2023 ഒക്ടോബർ ഒന്നിന് ആരംഭിച്ച 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 355,000 എക്‌സ്‌ചേഞ്ച് സന്ദർശകർക്കും 13,000 മാധ്യമ അംഗങ്ങൾക്കും യുഎസ് വിസ അനുവദിച്ചിരുന്നു. പുതിയ നിയന്ത്രണങ്ങൾ വിദ്യാർഥികളെ ഉൾപ്പടെ ബാധിക്കുന്നതാണ്.
Also Read:'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്
അമേരിക്കൻ വിസയ്ക്കായി അപേക്ഷിക്കുന്നവരിൽ ഏറ്റവുമധികം ഇന്ത്യയിൽ നിന്നുള്ളവരാണ്. ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളിലൊന്നായി വിശേഷിപ്പിച്ച് കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചതായി യുഎസ് എംബസി പറഞ്ഞു. ലോകത്തൊട്ടാകെ വിസ അപേക്ഷകരില്‍ 10 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. സ്റ്റുഡന്റ് വിസ അപേക്ഷകരില്‍ 20 ശതമാനവും എച്ച് ആന്‍ഡ് എല്‍ കാറ്റഗറി (തൊഴില്‍) വിസ അപേക്ഷകരില്‍ 65 ശതമാനവുമാണിത്.
Read More: ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.