/indian-express-malayalam/media/media_files/2025/08/27/minneapolis-school-shooting-2025-08-27-22-09-13.jpg)
മിനിയാപൊളിസ്: അമേരിക്കയിലെ മിനിസോട്ടയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ അക്രമിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനൺസിയേഷൻ കാത്തലിക് സ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. 395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളാണിത്.
സംഭവത്തിൽ അക്രമി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സംഭവത്തിനു ശേഷം അജ്ഞാതനായ അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മിനിയാപൊളിസിൽ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ടു ചെയ്തു.
🚨 BREAKING: Police have flooded the area around Annunciation Church in Minneapolis, Minnesota, following a mass shooting.
— American Press 🗽 (@americanspress) August 27, 2025
Multiple critical injuries and fatalities have been reported.
All-school Mass was taking place. https://t.co/jx10AnwvNLpic.twitter.com/kE4pZNSpjy
Also Read: 'ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമെങ്കിലും അവസാനം ഇരു രാജ്യങ്ങളും ഒന്നിക്കും': യുഎസ് ട്രഷറി സെക്രട്ടറി
ഏകദേശം 20 വയസു പ്രായം തോന്നിക്കുന്നയാളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാർഥനയ്ക്കിടയിൽ വെടിവയ്‌പ്പുണ്ടായതെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒ'ഹാര പറഞ്ഞു. വെടിവെയ്പിൽ പരിക്കേറ്റ അഞ്ചു പേരെ ചിൽഡ്രൻസ് മിനസോട്ട - മിനിയാപൊളിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read:ഇന്ത്യന്‍ ചരക്കുകള്‍ക്ക് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
വെടിവെയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എഫ്ബിഐ സ്ഥലത്തെത്തിയിട്ടുണ്ടെന്നും, വൈറ്റ് ഹൗസ് സാഹചര്യം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും തന്റെ പ്രാർത്ഥനയിൽ ഒപ്പം ചേരാനും, ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
Read More: ട്രംപിന്റെ താരിഫ് വർധനവ്; ദുരിതക്കയത്തിൽ മത്സ്യ മേഖല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.