scorecardresearch

'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്

റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും അവർ അസ്വസ്ഥരാണെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു

റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും അവർ അസ്വസ്ഥരാണെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു

author-image
WebDesk
New Update
Donald Trump, Trump

ചിത്രം: എക്സ്

ഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കുമേൽ ഉയർന്ന തീരുവ ചുമത്തിയത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രഹരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും അവർ അസ്വസ്ഥരാണെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

Advertisment

റഷ്യ ഒരു വലിയ രാജ്യമാണെന്നും റഷ്യ അവരുടെ രാഷ്ട്ര നിർമ്മാണത്തിലേക്ക് തിരിച്ചുവരണമെന്നുമാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള കഴിവ് റഷ്യയ്ക്കുണ്ട്. എന്നാൽ, നിലവിൽ അവരുടെ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നില്ല. ഇത് അവരെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

Also Read: അധിക തീരുവ 90 ദിവസത്തേക്കു മരവിപ്പിച്ച് അമേരിക്കയും ചൈനയും; എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

'റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് പങ്കാളിയോട് പറയുമ്പോൾ അത് റഷ്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന്,' ഇന്ത്യയുടെ പേരു പരാമർശിക്കാതെ ട്രംപ് പറഞ്ഞു.  ഇതുകൊണ്ട് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും' ട്രംപ് കൂട്ടിച്ചേർത്തു. 

Also Read: വോട്ടർപട്ടികയിലെ ക്രമക്കേട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത്; വിവാദ പരാമർശത്തിനു പിന്നാലെ രാജിവച്ച് കർണാടക മന്ത്രി

അതേസമയം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്നു മാസത്തേക്ക് വൈകിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ, യുഎസ് ഉൽപ്പന്നങ്ങൾക്കുമേലുള്ള അധിക തീരുവ 90 ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും അറിയിച്ചു.

Also Read: അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതായും കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരുമെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റു ചെയ്തുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം അറിയിച്ചു. ഓഗസ്റ്റ് 12 മുതൽ ചൈനീസ് ഉൽപ്പനങ്ങൾക്ക് 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിന്റെ തീരുമാനം.

Read More: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: