scorecardresearch

എക്സ്പ്രസ് ഇംപാക്ട്: ബ്രേവ്ഹാർട്ട് കേഡറ്റുകൾക്ക് ചികിത്സാ സംഹായം; അനുമതി നൽകി കേന്ദ്രം

സൈനിക പരിശീലനത്തിനിടെ വികലാംഗരായ കേഡറ്റുകളുടെ ദുരവസ്ഥയെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ് നൽകിയ വാർത്തകൾ പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് അനുമതി

സൈനിക പരിശീലനത്തിനിടെ വികലാംഗരായ കേഡറ്റുകളുടെ ദുരവസ്ഥയെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ് നൽകിയ വാർത്തകൾ പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് അനുമതി

author-image
WebDesk
New Update
Braveheart cadets

പരിശിലനത്തിനിടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് എൻഡിഎയിൽ നിന്ന് സിസ്ചാർജ് വാങ്ങിയ കിഷൻ കുലകർണി

ഡൽഹി: സൈനിക പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾക്ക് ഇസിഎച്ച്എസ് പ്രകാരം ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ, സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലുള്ള എല്ലാ കേഡറ്റുകൾക്കും ഇസിഎച്ച്എസിനു കീഴിൽ സൈനിക സൗകര്യങ്ങളും ഇസിഎച്ച്എസ് പോളിക്ലിനിക്കുകൾ, എംപാനൽ ചെയ്ത ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യ ചികിത്സയും ലഭിക്കും.

Advertisment

മുൻ സൈനികരുടെ (ഇഎസ്എം) പദവിക്ക് അർഹതയില്ലാത്തതിനാൽ, ബ്രേവ്ഹാർട്ട് കേഡറ്റുകൾ ഇസിഎച്ച്എസ് ആനുകൂല്യങ്ങൾക്ക് അർഹരായിരുന്നില്ല. കേഡറ്റുകളുടെ ദുരവസ്ഥയെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ് നൽകിയ വാർത്തകൾ പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത് സംബന്ധിച്ച സുപ്രധാനം തീരുമാനം വരുന്നത്.

Also Read: ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; കേന്ദ്ര സർക്കിനോട് വിശദീകരണം തേടി സുപ്രീം കോടതി

ഇന്ത്യൻ എക്‌സ്പ്രസിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും കേന്ദ്രത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ മുൻ സൈനിക ക്ഷേമ വകുപ്പ്, സാമൂഹിക നീതി മന്ത്രാലയം, പ്രതിരോധ സ്റ്റാഫ് മേധാവി, കരസേന, വ്യോമസേന, നാവികസേന മേധാവികൾ എന്നിവർക്കാണ് സുപ്രീം കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചത്. 

Advertisment

സൈനിക പരിശീലനം മൂലമോ അല്ലെങ്കിൽ അതിലൂടെ വഷളാകുന്നതോ ആയ മെഡിക്കൽ കാരണങ്ങളാൽ പരിശീലനത്തിൽ നിന്ന് അസാധുവാക്കപ്പെടുന്ന ഓഫീസർ കേഡറ്റുകൾക്ക് ഇസിഎച്ച്എസ് പ്രകാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ അനുവദിക്കാൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുൻ സൈനിക ക്ഷേമ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

Also Read:ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ഉത്തരവ് അനുസരിച്ച് കേഡറ്റുകൾക്ക് പദ്ധതി സൗജന്യമായിരിക്കുമെന്ന് പരാമർശമുണ്ട്. അതായത് മുൻ സൈനിക ഉദ്യോഗസ്ഥർക്ക് ബാധകമായ 1.2 ലക്ഷം രൂപ എന്ന ഒറ്റത്തവണ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഓഫീസർ കേഡറ്റുകളിൽ നിന്ന് ഇസിഎച്ച്എസ് പദ്ധതിയിൽ ചേരുന്നതിന് ഈടാക്കില്ല. ആനുകൂല്യങ്ങൾ അഫക്റ്റഡ് കേഡറ്റുകൾക്ക് മാത്രമാകും ലഭ്യമാകുക. പ്രത്യേക ഒറ്റത്തവണ ഇളവായിട്ടാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. മൂന്നു സൈനിക മേധാവികൾക്കും പ്രതിരോധ സ്റ്റാഫ് മേധാവിക്കും ഉത്തരവ് നൽകിയിട്ടുണ്ട്.

Also Read:ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ

നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) തുടങ്ങിയ രാജ്യത്തെ മുൻനിര സൈനിക സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനിടെ പരിക്കേറ്റ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ഇപ്പോഴും ചികിത്സ തേടുന്നവരുടെ ദുരവസ്ഥ സംബന്ധിച്ചുള്ള നേർചിത്രമാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്നത്. ചികിത്സയിലുള്ളവർക്ക് ചികിത്സ ധനസഹായം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് അംഗീകാരം നൽകിയെങ്കിലും പദ്ധതി യാഥാർഥ്യമായിരുന്നില്ല. ചികിത്സ ചെലവിന് അനുസൃതമായ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.

1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ, ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. എൻഡിഎയിൽ മാത്രം, 2021 നും 2025 ജൂലൈയ്ക്കും ഇടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20 കേഡറ്റുകളാണ് മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയത്.

Read More: സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Indian Military Military

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: