scorecardresearch

ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ

1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ,ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. ദുരിതക്കയത്തിലായ ചില ബ്രേവ് ഹാർട്ട് കേഡറ്റുകളുടെ ജീവിത സാഹചര്യങ്ങളിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് നടത്തുന്ന അന്വേഷണം

1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ,ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. ദുരിതക്കയത്തിലായ ചില ബ്രേവ് ഹാർട്ട് കേഡറ്റുകളുടെ ജീവിത സാഹചര്യങ്ങളിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് നടത്തുന്ന അന്വേഷണം

author-image
WebDesk
New Update
sol

കിഷൻകുലകർണി

ചികിത്സചെലവ് താങ്ങാനാകാതെ ദുരിതത്തിലായി സൈനിക പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ. നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) തുടങ്ങിയ രാജ്യത്തെ മുൻനിര സൈനിക സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനിടെ പരിക്കേറ്റ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ഇപ്പോഴും ചികിത്സ തേടുന്നവരാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നത്. 

Advertisment

1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ,ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. എൻഡിഎയിൽ മാത്രം, 2021 നും 2025 ജൂലൈയ്ക്കും ഇടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20 കേഡറ്റുകളെ മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയത്. 

Also Read:ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് യുഎസ്

ചികിത്സ ചെലവിന് അനുസൃതമായ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ കേഡറ്റുകൾ മുൻ സൈനികരുടെ ഇഎസ്എം പദവിയ്ക്ക് അർഹരല്ല. ഓഫീസർമാരായി നിയോഗിക്കുന്നതിന് മുൻപുള്ള പരിശീലനങ്ങളിലാണ് ഇവർക്ക് വൈകല്യം സംഭവിച്ചിട്ടുള്ളത്. എന്നാലും സൈനികർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താത്തതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. 

soili
ശുഭം ഗുപ്ത

നിലവിലെ നിയമങ്ങളനുസരിച്ച ഈ വിഭാഗത്തിലുള്ള സൈനികർക്ക് ചികിത്സാ ചെലവിനത്തിൽ 40000 രൂപവരെയാണ് ലഭിക്കുന്നത്. എന്നാൽ ഗുരുതരമായ അപകടങ്ങൾ സംഭവിച്ച ഇവർക്ക് പ്രതിമാസം ചികിത്സയ്ക്ക് വേണ്ടി മാത്രം ഏകദേശം 60000 രൂപ മുതൽ 80000 രൂപ വരെ ചെലവാകുന്നുണ്ട്. സർക്കാർ അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ പോലും എല്ലാ മാസവും കൃത്യമായി ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എഴുന്നേൽക്കാൻ പോലും കഴിയാതെദുരിതക്കയത്തിലായ ചില ബ്രേവ് ഹാർട്ട് കേഡറ്റുകളുടെ ജീവിത സാഹചര്യങ്ങളിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് നടത്തുന്ന അന്വേഷണം. 

Advertisment

ചുവപ്പനാടയിൽ കുടുങ്ങി സഹായങ്ങൾ

മെഡിക്കൽ ബില്ലുകൾക്ക് മാത്രം ഒരുമാസം ഒരുലക്ഷത്തോളം രൂപ ചെലവാകുന്നുണ്ടെന്ന് സൈനിക പരിശീലനത്തിനിടെ ഗുരുതര പരിക്കേറ്റ് ഡിസ്ചാർജ് വാങ്ങിയ ചണ്ഡീഗഡ് സ്വദേശിയായ വിക്രാന്ത് രാജിന്റെ അമ്മ സുമൻ രാജ് പറഞ്ഞു. ഇ.എസ്.എം. സ്റ്റാറ്റസ് ഇല്ലാതെ സ്വകാര്യ ആശുപത്രികളിലാണ് വൈദ്യസഹായം ലഭിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റുകളെ നിയമിക്കുന്നത് ഉൾപ്പെടെ. ഇത് കുടുംബങ്ങൾക്ക് ഭാരിച്ച മെഡിക്കൽ ബില്ലുകൾ ഉണ്ടാക്കുന്നു. എന്റെ മകനെപ്പോലുള്ള കേഡറ്റുകൾക്ക് സൈനിക ആശുപത്രികളിലെങ്കിലും ചികിത്സ ലഭിക്കത്തക്കവിധം ഇ.എസ്.എം. സ്റ്റാറ്റസ് ലഭിക്കേണ്ടതല്ലേ?- സുമൻ രാജ് ചോദിച്ചു. 

Also Read:ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം

തലയ്ക്ക ഗുരുതര പരിക്കേറ്റാണ് വിക്രാന്ത് രാജ് സൈന്യത്തിൽ നിന്ന മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയത്. തലച്ചോറിനും പുറം പാളിക്കും ഇടയിൽ രക്തം അടിഞ്ഞുകൂടി എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് വിക്രാന്ത് രാജ്. തലച്ചോറിലെ രക്തസ്രാവം മൂലം ഏകദേശം ആറ് മാസത്തോളമാണ് ഇയാളെ കോമയിലേക്ക നയിച്ചത്.എൻഡിഎ പ്രവേശന പരീക്ഷയിൽ വിക്രാന്ത് നാലാം റാങ്ക് നേടിതാണ്.

kathik shama
കാർത്തിക് ശർമ

പഞ്ചാബിൽ നിന്നുതന്നെയാണ് മുപ്പത്തിമൂന്നുകാരനായ ശുഭം ഗുപ്തയുടെ സ്ഥിതിയും സമാനമാണ്. 2010 ജൂൺ മുതൽ 2014 ജൂൺ വരെയാണ് എൻഡിഎയിൽ പരിശീലനം നേടിയത്. ഇക്കാലയളിൽ നട്ടെലിന് ഗുരുതര പരിക്കേറ്റു. ഇത് പിന്നീട് കൈകാലുകളുടെയും ശരീരത്തിന്റെ പഷാഘാതത്തിലേക്ക് നയിച്ചു. 

പൂനെയിലെ കമാൻഡ് ആശുപത്രിയിലും മിലിട്ടറി ആശുപത്രിയിലും ചികിത്സ തേടിയതായി മെഡിക്കൽ രേഖകൾ കാണിക്കുന്നു . ഒരു പുരോഗതിയും ഉണ്ടാകാത്തതിനാൽ, അദ്ദേഹത്തെ എൻഡിഎയിൽ നിന്ന് പുറത്താക്കി. ''എന്റെ പരിക്ക് എനിക്ക് വലിയ ശാരീരികവും വൈകാരികവുമായ ആഘാതം സൃഷ്ടിച്ചു. എനിക്ക് സ്വന്തമായി ഒരു ഗ്ലാസ് പോലും ഉയർത്താൻ കഴിയില്ല. എനിക്ക് ദിവസേന ഫിസിയോതെറാപ്പി സെഷനുകൾക്ക് വിധേയനാകണം, അടിസ്ഥാന ദൈനംദിന ജോലികൾ ചെയ്യാൻ രണ്ട് സഹായികളുമുണ്ട്- ശുഭം ഗുപ്ത പറയുന്നു. നിലവിലുള്ള സാമ്പത്തിക സഹായം ശുഭത്തിനും അപര്യാപ്തമാണ്. 

Also Read:ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

കർണാടക ഹൂബ്ബള്ളി സ്വദേശി കിഷൻകുലകർണിയുടെ സ്ഥിതി ഇതിലും കഷ്ടാണ്. ഇരുപത്തിയഞ്ചുകാരനായ ഇയാൾക്ക് പരിശിലനത്തിനിടെ തലച്ചോറിലാണ് ഗുരുതര പരിക്കേറ്റത്. തലച്ചോറിലെ നാഡികൾക്ക് 90 ശതമാനത്തിലധികം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ കാണിക്കുന്നു. ഓക്‌സിജന്റെ അഭാവം മൂലം തലച്ചോറിലെ നാഡികൾ ക്ഷയിച്ചുപോയെന്നും അവ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 

കിഷന്റെ അമ്മ ഭാരതിയാണ് മകനെ പൂർണസമയവും പരിചരിക്കുന്നത്. പൂർണമായി കിടപ്പിലായ കിഷന്റെ ഫിസിയോതെറാപ്പി ഇതുവരെയും കുടുംബത്തിന് ആരംഭിക്കാൻ കഴിഞ്ഞിട്ടിസ്സ. എക്‌സ് ഗ്രേഷ്യ തുക അടുത്തിടെയാണ് ലഭിച്ചു തുടങ്ങിയതെന്നും ഭാരതി പറഞ്ഞു. 

ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ സ്വദേശി കാർത്തിക്കിന്റെ സാഹചര്യവും സമാനമാണ്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇയാൾക്ക് നാൽപ്പതിനായിരം രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ മരുന്നിനും ചികിത്സയ്ക്കും മാത്രം സ്വകാര്യ ആശുപത്രിയിൽ ഇതിലധികം തുക നൽകേണ്ട സ്ഥിതിയാണ്.

ഹരിയാന സ്വദേശിയായ നാൽപ്പതുകാരൻ ഹരീഷ് സിൻമർ തലയ്ക്ക് പരിക്കേറ്റ് രണ്ട് മാസമാണ് കോമയിൽ കഴിഞ്ഞത്. മിലിട്ടറി അക്കാദമിയിൽ ബോക്‌സിങിനിടയിലാണ് ഗുരുതര പരിക്കേറ്റത്. മിലിട്ടറി അക്കാദമിയിൽ നിന്ന പുറത്തായി രണ്ട പതിറ്റാണ്ടുകൾക്ക് ശേഷം ചികിത്സ ചെലവിനായി നാൽപതിനായിരം രൂപയാണ് എക്‌സ് ഗ്രേസ് ഇനത്തിൽ ലഭിക്കുന്നത്. എന്നാൽ ആശുപത്രി ചെലവിനത്തിൽ പ്രതിമാസം 70000 രൂപയാണ് ചെലവാകുന്നത്.

Read More: തൊഴിൽ നഷ്ടമാകുന്നത് രണ്ട് ലക്ഷം പേർക്ക്; ട്രംപിന്റെ താരിഫിൽ തകർന്നടിഞ്ഞ് തമിഴ്‌നാട്ടിലെ വസ്ത്രമേഖല

Military

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: