scorecardresearch

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് യുഎസ്

അമേരിക്ക-പാക് നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു

അമേരിക്ക-പാക് നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു

author-image
WebDesk
New Update
balujistan

ബിഎൽഎയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് യുഎസ്

ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും (ബിഎൽഎ) അതിന്റെ തന്നെ മറ്റൊരു പേരായ ദി മജീദ് ബ്രിഗേഡിനെയും വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്ക. ബിഎൽഎയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ദി മജീദ് ബ്രിഗേഡിന് സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പദവിയും നൽകിയിട്ടുണ്ട്.

Advertisment

Also Read:മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി പോരാടുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷൻ ആർമി. 2019-ൽ യുഎസ് ബിഎൽഎയെ സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തിയതിനുപിന്നാലെയായിരുന്നു ഇത്. അതിനുശേഷം മജീദ് ബ്രിഗേഡ് നടത്തുന്നതിന്റെ ഉൾപ്പെടെ കൂടുതൽ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച്ച് ആർമി ഏറ്റെടുത്തു.

Also Read:അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോകില്ല; എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

2024-ൽ കറാച്ചി വിമാനത്താവളത്തിനടുത്തും ഗ്വാദർ തുറമുഖ അതോറിറ്റി കോംപ്ലക്സിനു സമീപവും ചാവേർ ആക്രമണങ്ങൾ നടത്തിയതിന്റെ ഉത്തരവാദിത്തവും സംഘം അവകാശപ്പെട്ടു. 2025 മാർച്ചിൽ ക്വാറ്റയിൽ നിന്ന് പെഷാവറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിൻ ഹൈജാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു. ഇതിൽ 31 സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും 300-ലധികം യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ നടപടി.

Advertisment

Also Read:ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനം; ഇസ്രായേലിൽ പ്രതിഷേധം ശക്തം

എന്നാൽ അമേരിക്ക-പാക് നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായതിന് പിന്നാലെ അമേരിക്ക പാക്കിസ്ഥാനുമായി കൂടുതൽ അടുക്കുന്ന സമീപനമാണ് പുലർത്തുന്നത്.

Read More: ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: