/indian-express-malayalam/media/media_files/2025/08/11/pakistan-army-chief-asim-munir-2025-08-11-16-48-21.jpg)
അസിം മുനീർ (ഫയൽ ഫൊട്ടോ)
ഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയുടെ അടുത്ത് വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് ഇന്ത്യ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആണവ ഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎസ് സന്ദർശനത്തിനിടെ ഫ്ലോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവേയായിരുന്നു അസിം മുനീറിന്റെ പരാമർശം. ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണെന്നും ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നും അസിം മുനീർ പറഞ്ഞിരുന്നു. ഇന്ത്യ ഒരു അണക്കെട്ട് നിർമ്മിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ അത് ഞങ്ങൾ തകർക്കുമെന്നും, മുനീർ പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സന്ദർശന വേളയിൽ പാക്കിസ്ഥാൻ സൈനിക മേധാവി നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ ഒരു പതിവ് ശൈലിയാണെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. 'ഇത്തരം പരാമർശങ്ങളിലെ നിരുത്തരവാദത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തമായി നിഗമനത്തിൽ എത്തിച്ചേരാനാകും. സൈന്യം ഭീകരസംഘടനകളുമായി കൈകോർക്കുന്ന ഒരു രാജ്യത്തിന്റെ ആണവ കമാൻഡിന്റെയും നിയന്ത്രണത്തിന്റെയും സമഗ്രതയെക്കുറിച്ചുള്ള സ്ഥിരമായ സംശയങ്ങളെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും,' അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
'ഒരു സൗഹൃദപരമായ മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്നാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നത് ഖേദകരമാണ്. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കും,' രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മിസൈൽ, ആണവ ശേഷികൾ രാഷ്ട്രീയ മറയായി ഉപയോഗിച്ച് പാക്കിസ്ഥാൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയാണ് ഇത്തരം പ്രസ്താവനകൾ സൂചിപ്പിക്കുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
Read More: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us