scorecardresearch

Nimisha Priya Case: നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

കാന്തപുരത്തിന്റെയോ ഹബീബ് ഉമറിന്റെ ഓഫീസോ ചർച്ച നടത്തിയിട്ടില്ലെന്ന് അബ്ദുൽ ഫത്താഹ് മഹ്ദി പറഞ്ഞു

കാന്തപുരത്തിന്റെയോ ഹബീബ് ഉമറിന്റെ ഓഫീസോ ചർച്ച നടത്തിയിട്ടില്ലെന്ന് അബ്ദുൽ ഫത്താഹ് മഹ്ദി പറഞ്ഞു

author-image
WebDesk
New Update
Nimisha Priya Kanthapuram

ചിത്രം: ഫേസ്ബുക്ക്

Nimisha Priya Case: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരോ ശൈഖ് ഹബീബ് ഉമറിന്റെ ഓഫീസോ മധ്യസ്ഥതയ്ക്ക് സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്നും തങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചതെന്നും കാന്തപുരം പറഞ്ഞതിനു ഒരു ദിവസത്തിനു പിന്നാലെയാണ് തലാലിന്റെ സഹോദരന്റെ പ്രതികരണം.

Advertisment

'കാന്തപുരത്തിന്റെയോ ഹബീബ് ഉമറിന്റെയോ ഓഫീസ് തലാലിന്റെ മാതാപിതാക്കളുമായി നേരിട്ടോ ഏതെങ്കിലും മാധ്യമം വഴിയോ കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ല. ഇസ്ലാം സത്യത്തിന്റെ മതമാണ്. വളച്ചൊടിക്കലിന്റെയും വ്യാജവൽക്കരണത്തിന്റെയും മതമല്ല. വാർത്ത സത്യമാണെങ്കിൽ, ഞങ്ങൾ ആദ്യം അത് പ്രഖ്യാപിക്കുമായിരുന്നു,' തലാലിന്റെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം

വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിച്ച് തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താഹ് മഹദി വെളിപ്പെടുത്തിയിരുന്നു. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങൾ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മഹദി പ്രോസിക്യൂട്ടർക്കും കത്തു നൽകിയിരുന്നു. 

Advertisment

Also Read: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

 2017 ജൂലൈ 25ന് യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.

Read More: എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ ഉയർച്ച അംഗീകരിക്കാനാകുന്നില്ല; ആർക്കും നമ്മളെ തടയാനാകില്ലെന്ന് രാജ്നാഥ് സിങ്

Yemen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: