/indian-express-malayalam/media/media_files/2025/08/10/rajnath-singh-2025-08-10-20-02-34.jpg)
ചിത്രം: എക്സ്
ഭോപ്പാൽ: ഇറക്കുമതി തീരുവ ഇരട്ടിയാക്കിയതിലും ഇന്ത്യയെ നിർജ്ജീവ സമ്പദ്‌വ്യവസ്ഥയെന്ന് വിളിച്ചതിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എല്ലാവരുടെയും ബോസ് ആണെന്ന് കരുതുന്ന ചിലർ ഉണ്ടെന്നും അവർക്ക് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച അംഗീകരിക്കാനാകുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇക്കാരണത്താൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ചെലവേറിയതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ 1,800 കോടി ചെലവുവരുന്ന ബിഇഎംഎൽ റെയിൽ ഹബ് നിർമ്മാണ യൂണിറ്റിന് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നമ്മൾ മുൻപ് പറയുമ്പോൾ ആളുകൾ കളിയാക്കുമായിരുന്നു. അവർ ചിരിക്കുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ മുന്നേറുകയാണെന്ന് ലോകം മുഴുവൻ ഇന്ന് അംഗീകരിച്ചിരിക്കുന്നു."
Also Read: തൊഴിൽ നഷ്ടമാകുന്നത് രണ്ട് ലക്ഷം പേർക്ക്; ട്രംപിന്റെ താരിഫിൽ തകർന്നടിഞ്ഞ് തമിഴ്‌നാട്ടിലെ വസ്ത്രമേഖല
"ഇന്ത്യയുടെ അതിവേഗ പുരോഗതി അംഗീകരിക്കാൻ കഴിയാത്ത ചിലരുണ്ട്. അവർക്ക് ഇത് ദഹിക്കുന്നില്ല. എല്ലാവരുടെയും ബോസ് ഞാനാണെന്നിരിക്കെ ഇന്ത്യ എങ്ങനെയാണ് ഇത്രയും വേഗത്തിൽ വളരുന്നത് എന്നാണ് അവർ ചിന്തിക്കുന്നത്," രാജ്നാഥ് സിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കൾ ഇന്ത്യൻ ഉൽപ്പനങ്ങൾ വാങ്ങുന്നത് തടയുന്നതിനായി ഇന്ത്യൻ ഉൽപ്പനങ്ങൾ ചെലവേറിയതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
कुछ लोग हैं जिन्हें भारत का यह तेज़ी से हो रहा विकास रास नहीं आ रहा, अच्छा नहीं लग रहा। pic.twitter.com/yOuAHJiZPI
— Rajnath Singh (@rajnathsingh) August 10, 2025
ഇന്ത്യ ലോകത്തിലെ വൻശക്തിയായി മാറുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വൻതോതിലാണ് ഉറക്കുമതി നടന്നിരുന്നത്. ആവശ്യമുള്ളതെല്ലാം മറ്റു രാജ്യങ്ങളിൽ നിന്നാണ് വാങ്ങിയിരുന്നത്. അത് വിമാനമായാലും ആയുധമായാലും പ്ലാറ്റ്‌ഫോമുകളായാലും എന്തുതന്നെയായാലും, മറ്റു രാജ്യങ്ങളെയാണ് നമ്മൾ ആശ്രയിച്ചിരുന്നത്. എന്നാൽ, ഇന്ന് ഇന്ത്യൻ മണ്ണിലാണ് അവയിൽ പലതും നിർമ്മിക്കുന്നത്. മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കും അവ കയറ്റുമതി ചെയ്യുന്നു. ലോക രാജ്യങ്ങൾ ഇന്ന് നമ്മുടെ സാധനങ്ങൾ വാങ്ങുന്നു."
Also Read: ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ
"2014-ൽ മോദി സർക്കാർ ഭരണത്തിലെത്തിയരപ്പോൾ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 600 കോടി രൂപയായിരുന്നു. ഇന്ന് ഇന്ത്യ 24,000 കോടിയിലധികം വിലവരുന്ന പ്രതിരോധ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതാണ് ഇന്ത്യയുടെ ശക്തി. ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ പ്രതിരോധ മേഖല. കയറ്റുമതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരികയാണ്," രാജ്നാഥ് സിങ് പറഞ്ഞു.
Read More: ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനം; ഇസ്രായേലിൽ പ്രതിഷേധം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.