scorecardresearch

ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ ഇതുസംബന്ധിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച എന്നാണ് ട്രംപ് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്

ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ ഇതുസംബന്ധിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച എന്നാണ് ട്രംപ് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്

author-image
WebDesk
New Update
trump putin

ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

Trump-Putin Meetting:ന്യുയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന് നടക്കും. ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ ഇതുസംബന്ധിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. പതിനഞ്ചിന് അലാസ്‌കയിൽ വെച്ചാകും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച എന്നാണ് ട്രംപ് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്. 

Advertisment

Also Read:വിദേശികൾക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാം, ക്ഷണക്കത്ത് അയച്ച് കാനഡ

"അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നാലെ വരും"- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 

Also Read:ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി; പങ്കാളിത്തം കൂടുതൽ ദൃഢമാക്കും

കൂടിക്കാഴ്ച റഷ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക വക്താവ് യൂറി ഉഷാക്കോവ് പറഞ്ഞു. ഏറെ വെല്ല്ുവിളിയും സങ്കീർണമായതുമായ പ്രശ്‌നങ്ങൾ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നും യൂറി ഉഷാക്കോവ് പറഞ്ഞു. 

Also Read:തീരൂവ ചർച്ചകളിൽ തീരുമാനം ഉണ്ടാകും വരെ ഇന്ത്യയുമായി ചർച്ചയില്ല: ഡൊണാൾഡ് ട്രംപ്

നേരത്തെ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി വെടിനിർത്തലിന് തയ്യാറാണെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രണ്ടുപേരുടെയും നല്ലതിനായി ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഏത് പ്രദേശങ്ങൾ എന്നത് ംസബന്ധിച്ചുള്ള വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിരുന്നില്ല.

Read More:  ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ

Putin Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: