/indian-express-malayalam/media/media_files/2025/08/13/trump-tariff-agra-2025-08-13-12-12-55.jpg)
ആഗ്രയിലെ തുകൽ ഫാക്ടറികളിലൊന്ന്
US Tariffs Impact on Indians: വളർച്ചയുടെ പാതയിലായിരുന്നു ഇന്ത്യയിലെ ലെതർ വ്യവസായം. എന്നാൽ ട്രംപിന്റെ താരിഫ് വർധവ് അക്ഷരാർത്ഥത്തിൽ ലെതർ വ്യവസായത്തിനെ പിന്നോട്ടടിക്കുകയാണ്. ലെതർ വ്യവസായത്തിന്റെ ഈറ്റില്ല്മായ ആഗ്രയിൽ വൻ നിക്ഷേപങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അപ്രതീക്ഷിത താരിഫ് വർധനവ്. ഇത് ഈ വ്യവസായത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തന്നെ ബാധിച്ചിരിക്കുകയാണ്.
Also Read:തൊഴിൽ നഷ്ടമാകുന്നത് രണ്ട് ലക്ഷം പേർക്ക്; ട്രംപിന്റെ താരിഫിൽ തകർന്നടിഞ്ഞ് തമിഴ്‌നാട്ടിലെ വസ്ത്രമേഖല
ഇന്ത്യൻ ഉതപ്പന്നങ്ങൾക്ക് 50ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടെ ലെതർ പാദരക്ഷകൾ ഉൾപ്പടെയുള്ളവയുടെ തീരുവയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് മുതൽ എട്ട് ശതമാനം വരെയായിരുന്നു നേരത്തെ ലെതർ പാദരക്ഷകൾക്ക് ഉണ്ടായിരുന്ന തീരൂവ. എന്നാൽ ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തിനോട് ഒറ്റയടിക്ക് 25 ശതമാനം തീരൂവ വർധനവാണ് ഉണ്ടായിരിക്കുന്നത്. 25 ശതമാനം കൂടി തീരുവ വർധിപ്പിക്കാനുള്ള ട്രംപിന്റെ രണ്ടാമത്തെ പ്രഖ്യാപനം കൂടി യാഥാർഥ്യമായാൽ ലെതർ ഉത്പ്പന്ന്ങ്ങൾക്ക് 50 ശതമാനം തീരൂവ പ്രാബല്യത്തിൽ വരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
വളർച്ചയ്ക്കിടയിലെ ഇരുട്ടടി
ഇന്ത്യയുടെ തുകൽ കയറ്റുതിയിൽ ക്രമാധീതമായ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നടപടി. 2020-21 വർഷത്തിൽ ഇന്ത്യയുടെ തുകൽ കയറ്റുമതി 3681 മില്യൺ ഡോണറായിരുന്നെങ്കിൽ 2024-25-ൽ ഇത് 4,828 മില്യൺ ഡോളറായി വർധിച്ചു. 31 ശതമാനം വർധനവാണ് ചെറിയ കാലയളവിൽ ഉണ്ടായത്.
യൂഎസിലേക്ക് മാത്രമുള്ള കയറ്റുമതിയിൽ 62ശതമാനം വർധവനാണ് ഉണ്ടായത്. 645 മില്യൺ ഡോളറിന്റെ തുകൽ കയറ്റുമതിയാണ് യുഎസിലേക്ക് ഇന്ത്യ നടത്തിയുന്നെങ്കിൽ 2024-25 സാമ്പത്തിക വർഷത്തിൽ അത് 1045 മില്യൺ ഡോളറായി വർധിച്ചിരുന്നു. അടുത്തിടെ യുഎസ് വിപണിയിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയ നിർമ്മാതാക്കൾക്ക്, ഈ നീക്കം ഒരു പ്രധാന തിരിച്ചടിയായി മാറി.
Also Read:ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി
ഇന്ത്യയിലെ തുകൽ വ്യവസായത്തിനെ തകർച്ചയുലേക്ക് നയിക്കുന്ന തീരുമാനമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന്് ആഗ്രയിലെ തേജ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിലെ സുശാന്ത് ധപോദ്കർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. തീർച്ചയായും ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരുകാലത്ത് ആഗ്രയിൽ നിന്നുള്ള തുകൽ ഉത്പ്പന്നങ്ങൾ യൂറോപ്പിലേക്കാണ് കൂടുതൽ പോയിരുന്നത്. എന്നാൽ സമീപകാലത്ത് അമേരിക്കയിൽ ഈ ഉത്പ്പന്നങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചു. വലിയൊരു ഉപഭോക്ത അടിത്തറ അമേരിക്കയിൽ ലഭിച്ചുകൊണ്ടിരിക്കേയാണ് ട്രംപിന്റെ നടപടി- സുശാന്ത് ധപോദ്കർ പറഞ്ഞു.
കച്ചവട സീസണിലെ തിരിച്ചടി
ആഗ്രയെ കൂടാതെ കൊൽക്കത്ത, കാൻപൂർ, ചെന്നൈ എന്നിവടങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം തുകൽ പാദരക്ഷ നിർമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആഗ്രയിൽ മാത്രം 15 വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഏകദേശം 10,000 മൈക്രോ യൂണിറ്റുകളും 150 ചെറുകിട, 30 ഇടത്തരം വ്യവസായങ്ങളും പ്രവർത്തിക്കുന്നുണ്ട്. തുർക്കിയിൽ നിന്നാണ് തുകൽ ഇറക്കുമതി ചെയ്യുന്നത്. ഇത് 45 മുതൽ 50 ദിവസങ്ങൾ കൊണ്ടാണ് റോഡ് മാർഗം ഇന്ത്യയിൽ എത്തുന്നത്.
Also Read:ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ശൈത്യകാലം മുന്നിൽ കണ്ടാണ് തുകൽ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ് ഉണ്ടാകുന്നത്. ഇതിനുവേണ്ടിയുള്ള ഉത്പ്പാദനം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് തിരിച്ചടിയായി ട്രംപിന്റെ പ്രഖ്യാപനം.
തുകൽ ബൂട്ടുകൾ, ക്ലോസ്ഡ്-ടോ ഷൂകൾ, ഉയർന്ന നിലവാരമുള്ള ഫോർമൽ വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള ഓർഡറുകൾ സാധാരണയായി അമേരിക്കയിൽ നിന്ന് ഈ സമയത്താണ് ലഭിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ബുക്കിംങ് പൂർണമായി നിർത്തിവെച്ചിരിക്കുന്ന സ്ഥിതിയാണെന്ന് ആഗ്രയിലെ വ്യാപാരികൾ പറയുന്നു.
നേരത്തെ ബുക്ക് ചെയ്ത സാധനങ്ങളുടെ കയറ്റുമതി പോലും നിർത്തിവെക്കാൻ യുഎസിലെ ഡീലർമാർ തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് ആഗ്രയിലെ പാർക്ക് എക്‌സ്‌പോർട്ട്‌സിന്റെ ഉടമ നസീർ അഹമ്മദ് പറഞ്ഞു. ട്രംപിന്റെ 50 ശതമാനം താരിഫ് യാഥാർഥ്യമായാൽ ഈ വ്യവസായത്തിന് പിടിച്ചുനിൽക്കാനാവില്ല. ഇപ്പോൾ തന്നെ 20 ശതമാനം താരിഫുള്ള വിയ്റ്റാമിൽ നിന്ന് തുകൽ ഉത്പ്പന്നങ്ങൾ വാങ്ങാൻ യുഎസിലെ പല ഡീലർമാരും തയ്യാറായി കഴിഞ്ഞു. വലിയ ദുരന്തത്തിലേക്കാണ് ഈ മേഖല പോകുന്നത്- നസീർ അഹമ്മദ് പറഞ്ഞു.
തൊഴിൽ ഇല്ലാതാകും
ഓർഡറുകൾ കുറയുന്നതോടെ ഈ മേഖലയിൽ വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കൂട്ടത്തോടെ ഓർഡറുകൾ നഷ്ടമായാൽ വലിയതും ചെറിയതുമായ തുകൽ നിർമാണ യൂണിറ്റുകൾ ഉത്പ്പാദനം നിർത്തിവെക്കാനുള്ള സാധ്യതയേറെയാണ്. സ്വഭാവികമായും ഇത് ദശലക്ഷക്കണക്കിനാളുകളെ തൊഴിലിലായ്മയിലേക്ക വലിച്ചിടും.
Also Read:ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്
നിലവിൽ യുഎസിലേക്കുള്ള തുകൽ കയറ്റുമതി പൂർണമായി സ്തംഭിച്ചിരിക്കുകയാണെന്ന് കൗൺസിൽ ഫോർ ലെതർ എക്സ്പോർട്ട് ചെയർമാൻ രാജേന്ദ്ര കുമാർ ജലാൻ പറഞ്ഞു. നിലവിൽ, കയറ്റുമതി സ്തംഭിച്ചിരിക്കുന്നു. 50 ശതമാനം നികുതി കാരണം യുഎസിലേക്ക് ഫിനിഷ്ഡ് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമ്മാതാക്കൾ അവരുടെ ഓർഡറുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നികുതി 25% ആയി ഉയർത്തിയപ്പോൾ,കുറച്ച് പ്രതീക്ഷയുണ്ടായിരുന്നു- എന്നാൽ ഇപ്പോൾ, നമ്മൾ പൂർണ്ണമായും ചിത്രത്തിൽ നിന്ന് പുറത്താണ്.- രാജേന്ദ്ര കുമാർ ജലാൻ പറഞ്ഞു
അതേസമയം, യുഎസ് തീരൂവയെ മറിക്കടക്കാൻ ബദൽ മാർഗങ്ങളും ഇന്ത്യയിൽ നിന്നുള്ള വ്യവസായികൾ തേടുന്നുണ്ട്. ഒരുകാലത്ത് ആഗ്രയുടെ പ്രധാന വിപണിയായിരുന്ന റഷ്യയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതിൽ പ്രധാനം. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം വേഗം കലങ്ങിതെളിയുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യയിലെ തുകൽ വ്യവസായ മേഖലയിലുള്ളവർ.
Read More: മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.