scorecardresearch

ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി

ഇന്ത്യയുടെ വാർഷിക രത്ന, ആഭരണ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്ന അമേരിക്കയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി

ഇന്ത്യയുടെ വാർഷിക രത്ന, ആഭരണ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്ന അമേരിക്കയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി

author-image
WebDesk
New Update
Surat diamond export hub

ഫയൽ ഫൊട്ടോ

US Tariffs Impact on Indians: സൂറത്ത്: ഇന്ത്യൻ ഉൽപ്പനങ്ങൾക്കുമേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം  ഇന്ത്യയുടെ വസ്ത്ര തലസ്ഥാനമായ തിരുപ്പൂരിലെ കയറ്റുമതിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇപ്പോഴിതാ, ട്രംപിന്റെ തീരുവ യുദ്ധം സൂറത്തിലെ വജ്ര വ്യാപാരികൾക്കും കന്ന തിരിച്ചടിയാണ് സൃഷ്ടിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

Advertisment

തീരുവ പ്രഖ്യാപനത്തിനു പിന്നാലെ, സൂറത്തിലെ ഡയമണ്ട് കമ്പനികൾ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അമേരിക്കയിൽ നിന്ന് സ്വീകരിച്ചിരുന്ന ഓർഡറുകൾ നിർത്തിവയ്ക്കുകയാണ്. വർഷത്തിലെ മൊത്തം വിൽപ്പനയുടെ പകുതിയോളം ക്രിസ്മസ് സീസണിലാണ് നടക്കുക. ക്രിസ്മസ്സിന് അഞ്ചു മാസം മാത്രം ശേഷിക്കെ, അപ്രതീക്ഷിത നടപടി വലിയ തിരിച്ചടിയാണ് സൂറത്തിലെ ഡയമണ്ട് കമ്പനികൾക്കുമേൽ സൃഷ്ടിച്ചിരിക്കുന്നത്. 

Also Read: തൊഴിൽ നഷ്ടമാകുന്നത് രണ്ട് ലക്ഷം പേർക്ക്; ട്രംപിന്റെ താരിഫിൽ തകർന്നടിഞ്ഞ് തമിഴ്‌നാട്ടിലെ വസ്ത്രമേഖല

അധിക തീരുവ, യുഎസിലേക്കുള്ള വ്യാവസായികേതര വജ്രങ്ങളുടെയും ആഭരണത്തിനു നിക്ഷേപത്തിനും അനുയോജ്യമായ വജ്രങ്ങളുടെയും കയറ്റുമതിയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു. ജെംസ് & ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ കണക്കുകൾ പ്രകാരം, 2024 ലെ യുഎസിന്റെ മൊത്തം വജ്ര ഇറക്കുമതിയിൽ 68 ശതമാനവും മൂല്യത്തിൽ 42 ശതമാനവും (5.79 ബില്യൺ ഡോളർ) ഇന്ത്യയിൽ നിന്നാണ്.

Advertisment

കഴിഞ്ഞ രണ്ടു വർഷത്തിനിടെ യുഎസിലേക്കുള്ള വജ്ര കയറ്റുമതിയിൽ 25 ശതമാനം കുറവുണ്ടായതായും ഉത്പാദനം 30-35 ശതമാനം കുറഞ്ഞതായും സൂറത്ത് ആസ്ഥാനമായുള്ള ധർമ്മാനന്ദൻ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഹിതേഷ് പട്ടേൽ പറഞ്ഞു. പുതിയ തീരുവ പ്രഖ്യാപനംത്തോടെ കയറ്റുമതി കൂടുതൽ ഇടിഞ്ഞുവെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: 'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്

അധിക തീരുവ, ഇന്ത്യൻ രത്ന-ആഭരണ മേഖലയിലെ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ജിജെഇപിസിയുടെ ദേശീയ ചെയർമാൻ കിരിത് ബൻസാലി പറഞ്ഞു. സൂറത്തിനെയും മുംബൈയെയുമായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2021-22 ൽ 9.86 ബില്യൺ യുഎസ് ഡോളറായിരുന്ന യുഎസിലേക്കുള്ള കട്ട് ആൻഡ് പോളിഷ്ഡ് വജ്രങ്ങളുടെ (സിപിഡി) കയറ്റുമതി. 2024-25 ൽ ഇത് 4.81 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞിരുന്നു. ഇന്ത്യയുടെ വാർഷിക രത്ന, ആഭരണ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്ന അമേരിക്കയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി.

Also Read: അധിക തീരുവ 90 ദിവസത്തേക്കു മരവിപ്പിച്ച് അമേരിക്കയും ചൈനയും; എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

അതേസമയം, ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാർ വജ്ര വ്യാപാര മേഖലയിൽ ഇന്ത്യയ്ക്ക് പുതിയ വിപണി തുറക്കുമെന്നും പ്രതീക്ഷയുണ്ട്. കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള രത്നങ്ങൾക്കും ആഭരണങ്ങൾക്കും ഇറക്കുമതി തീരുവ കുറച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് 9,236.46 മില്യൺ ഡോളറിന്റെ രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തപ്പോൾ, യുകെയിലേക്ക് നടന്നത് 941 മില്യൺ ഡോളറിന്റെ കയറ്റുമതിയായിരുന്നു. 2025 ഏപ്രിലിനു മുമ്പ് വരെ, യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്ന സിപിഡി, എൽജിഡി വജ്രങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയിരുന്നില്ല.

Read More: ട്രംപ്- പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ; റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ

Surat Us India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: