/indian-express-malayalam/media/media_files/2025/08/12/trump-and-chinese-president-xi-jinping-2025-08-12-07-41-41.jpg)
ചിത്രം: എക്സ്
ഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്നു മാസത്തേക്ക് വൈകിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ, യുഎസ് ഉൽപ്പന്നങ്ങൾക്കുമേലുള്ള അധിക തീരുവ 90 ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും അറിയിച്ചു.
തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതായും കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരുമെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റു ചെയ്തുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം അറിയിച്ചു. ഓഗസ്റ്റ് 12 മുതൽ ചൈനീസ് ഉൽപ്പനങ്ങൾക്ക് 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിന്റെ തീരുമാനം.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 145 ശതമാനം തീരുവയും യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 125 ശതമാനം തീരുവയും കുറയ്ക്കുമെന്ന് മേയിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. നവംബർ 10 വരെയാണ് നിലവിൽ ഇരുരാജ്യങ്ങളും ഉയർന്ന താരിഫ് ചുമത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. 90 ദിവസത്തേക്ക് കാലാവധി നീട്ടാനുള്ള തീരുമാനം, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അവസരം നൽകും. കൂടാതെ ഈ വർഷം അവസാനം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും ഇത് വഴിയൊരുക്കിയേക്കാം.
Also Read: അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
രാജ്യത്തിന്റെ സാമ്പത്തിക ബന്ധത്തിലെ പരസ്പര വ്യാപാര ബന്ധത്തിന്റെ അഭാവവും തൽഫലമായുണ്ടാകുന്ന ദേശീയ, സാമ്പത്തിക സുരക്ഷാ ആശങ്കകളും പരിഹരിക്കുന്നതിനായി അമേരിക്ക പിആർസിയുമായി ചർച്ചകൾ തുടരുന്നതായി ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിലവിൽ, ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 30 ശതമാനവും യുഎസ് ഇറക്കുമതികൾക്ക് 10 ശതമാനവും തീരുവയാണ് പ്രാബല്യത്തിലുള്ളത്.
Read More: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us