scorecardresearch

ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

author-image
WebDesk
New Update
trump tariff war

ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോ​ഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നതവർ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

Advertisment

Also Read:'റഷ്യൻ യുദ്ധം എത്രപേരുടെ ജീവനെടുത്താലും അവർക്ക് പ്രശ്‌നമല്ല'; ഇന്ത്യയ്ക്കുമേൽ ഗണ്യമായി തീരുവ ഉയർത്തുമെന്ന് ട്രംപ്

അതേ സമയം, ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

Also Read:ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം

Advertisment

ഇതേ കാരണത്താൽ ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചിരുന്നു.

Also Read:ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

അതേസമയം, ഇന്ത്യയ്ക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയ ട്രംപിൻറെ നടപടിയെ വിമർശിച്ച് റഷ്യ രംഗത്തെത്തി. ഒരു രാജ്യത്തിൻറെ വാണിജ്യ ഇടപാടുകളെ ചോദ്യം ചെയ്യാൻ അമേരിക്കയ്ക്ക് അധികാരമില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. തെറ്റായ സമീപനമാണ് ട്രംപിൻറെ ഭാഗത്ത് നിന്നുണ്ടായതെന്നും റഷ്യ കുറ്റപ്പെടുത്തി.

Read More:അതീവ ജാഗ്രത വേണം; അയർലൻഡിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: