scorecardresearch

അതീവ ജാഗ്രത വേണം; അയർലൻഡിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

author-image
WebDesk
New Update
ireland

അയർലൻഡിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്

'അടുത്തിടെയായി അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ എംബസി അയർലൻഡിലെ അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്. അയർലൻഡിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കണം. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം'.-എംബസി മുന്നറിയിപ്പിൽ പറയുന്നു.

Also Read:ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം

ഇന്ത്യൻ വംശജനായ സംരംഭകനും സീനിയർ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനിൽ വെച്ച് ഒരു കൂട്ടം കൗമാരക്കാർ അതിക്രൂരമായി മർദ്ദിച്ചു. സമാനരീതിയിൽ അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ മറ്റ് ഇന്ത്യൻ പൗരൻമാരും ആക്രമണത്തിന് വിധേയമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ പുറപ്പെടുവിച്ചത്. 

Advertisment

Also Read:ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്

വംശീയതയെയും സുരക്ഷാ പ്രശ്നങ്ങളും ഇന്ന് അയർലൻഡിൽ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് അയർലൻഡിലുള്ള ഇന്ത്യൻ പൗരനായ ദക്ഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അയർലൻഡിലേക്ക് എത്താൻ മുൻപ് മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ ഈ ധാരണ മാറ്റിമറിച്ചു. അയർലൻഡിന് പകരം ജർമനി, യുകെ, യുഎസ് രാജ്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വംശീയവാദികൾ ഇപ്പോഴും ഒരു ന്യൂനപക്ഷമായിരിക്കാം, പക്ഷേ ഇപ്പോൾ അവരും അപകടകാരികളാണെന്ന് ദക്ഷ് പറഞ്ഞു.

നിരവധി ഇന്ത്യക്കാരാണ് അയർലൻഡിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിൽ ഏറെപേരും മലയാളികളാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ചൈനീസ് വംശജരും വംശീയ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന് അയർലൻഡിലെ ഇന്ത്യൻ സമൂഹം പറയുന്നു. 

Read More:റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടെന്ന് ട്രംപ്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

Ireland

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: